Advertisment

റെയ്‌നയുടെ തിരിച്ചു പോക്ക് എന്‍ ശ്രീനിവാസനെ പ്രകോപിപ്പിച്ചു? ഐപിഎല്ലിന് മുന്‍പായി റെയ്‌നയെ ചെന്നെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

ഐപിഎല്‍ കളിക്കാതെ നാട്ടിലേക്ക് മടങ്ങിയ സുരേഷ് റെയ്‌ന ഇനി ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി ഇറങ്ങിയേക്കില്ലെന്ന് റിപ്പോര്‍ട്ട്. 2021ലെ ഐപിഎല്ലിന് മുന്‍പായി റെയ്‌നയെ ചെന്നെ ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Advertisment

publive-image

റെയ്‌നയുടെ തിരിച്ചു പോക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉടമ എന്‍ ശ്രീനിവാസനെ പ്രകോപിപ്പിച്ചതായാണ് വിവരം. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കീഴ് വഴക്കം അനുസരിച്ച് കോച്ച്, ക്യാപ്റ്റന്‍, മാനേജര്‍ എന്നിവര്‍ക്കാണ് സ്യൂട്ട് ലഭിക്കുക.

എന്നാല്‍ ഫ്രാഞ്ചൈസി തങ്ങുന്ന ഹോട്ടലുകളില്‍ റെയ്‌നയ്ക്കും സ്യൂട്ട് ലഭിച്ചിരുന്നു. റെയ്‌നയുടെ മുറിയില്‍ ബാല്‍ക്കണി ഉണ്ടായിരുന്നില്ല എന്ന് മാത്രമേയുള്ളു...ഐപിഎല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ അത് ഇന്ത്യയിലേക്ക് തിരിച്ചു വരാന്‍ മാത്രമുള്ള കാരണമല്ല. കോവിഡ് ഭീതി മാത്രമല്ല വിഷയം. റെയ്‌നയ്ക്ക് പകരക്കാരനെ ടീമിനൊപ്പം ചേര്‍ക്കണം എന്ന ആവശ്യം ചെന്നൈ ഇതുവരെ മുന്‍പോട്ട് വെച്ചിട്ടില്ല. അവര്‍ അക്കാര്യം തീരുമാനിച്ചിട്ടില്ലെന്നും ഐപിഎല്‍ വൃത്തങ്ങള്‍ പറയുന്നു.

അടുത്ത വര്‍ഷം റെയ്‌നയുടെ പേര് ലേലത്തിലേക്ക് എത്തുകയും ചെന്നൈ സൂപ്പര്‍ കിങ്‌സ് അല്ലാതെ മറ്റൊരു ടീം റെയ്‌നയെ സ്വന്തമാക്കുകയും ചെയ്‌തേക്കും.

ഇനി റെയ്‌ന തന്റെ തീരുമാനം പിന്‍വലിച്ച് മാപ്പ് പറഞ്ഞ് തിരിച്ചെത്തുമോയെന്നും വ്യക്തമല്ലെന്നും, റുതുരാജിനെ റെയ്‌നയുടെ പകരക്കാരനായി കണ്ട് മുന്‍പോട്ട് പോവാനാണ് ചെന്നൈയുടെ തീരുമാനമെന്നും പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

sports news suresh rina
Advertisment