Advertisment

സുരേഷ് റെയ്‌ന ഐപിഎല്‍ പതിമൂന്നാം സീസണില്‍ കളിക്കില്ല, ഇന്ത്യയിലേക്ക് മടങ്ങി

New Update

ദുബായ്: ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സുരേഷ് റെയ്‌ന ഐപിഎല്‍ പതിമൂന്നാം സീസണില്‍ കളിക്കില്ല. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് റെയ്‌നയുടെ പിന്മാറ്റമെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ കാശി വിശ്വനാഥന്റെ പ്രസ്താവനയില്‍ പറയുന്നു.

Advertisment

publive-image

ദുബായില്‍ നിന്ന് റെയ്‌ന ഇന്ത്യയിലേക്ക് തിരിച്ചു. റെയ്‌നയ്ക്കും കുടുംബത്തിനും ഈ സമയം എല്ലാ പിന്തുണയും നല്‍കുന്നതായി കാശി വിശ്വനാഥന്‍ പറഞ്ഞു.

ചെന്നൈ സൂപ്പര്‍ കിങ്‌സിലെ ഒരു താരത്തിനും 11 സ്റ്റാഫ് അംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് റെയ്‌നയുടെ പിന്മാറ്റം.

sports news suresh reina
Advertisment