Advertisment

ധോനിയുടെ വിരമിക്കല്‍ തീരുമാനം ഏത് സമയത്തും ഉണ്ടാകാമെന്ന് ബിസിസിഐ അധികൃതര്‍ക്ക് ഉറപ്പുണ്ടായിരുന്നു; എന്നാല്‍ സുരേഷ് റെയ്‌നയുടേത് അങ്ങനെയായിരുന്നില്ല !

New Update

ഇന്ത്യന്‍ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ സുരേഷ് റെയ്‌നയും വിരമിക്കല്‍ പ്രഖ്യാപിച്ചത് ഇന്ത്യന്‍ ആരാധകരെ അമ്പരപ്പിച്ചിരുന്നു. ധോനിയുടെ വിരമിക്കല്‍ തീരുമാനം ഏത് സമയത്തും ഉണ്ടാകാമെന്ന് ബിസിസിഐ അധികൃതര്‍ക്ക് ഉറപ്പുണ്ടായിരുന്നു.

Advertisment

publive-image

എന്നാല്‍ സുരേഷ് റെയ്‌നയുടേത് അങ്ങനെയായിരുന്നില്ല. അപ്രതീക്ഷിത തീരുമാനമാണ് റെയ്‌ന എടുത്തത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചതിന്റെ പിറ്റേദിവസമാണ് റെയ്‌ന ബിസിസിഐയോട് ഔദ്യോഗികമായി അക്കാര്യം അറിയിക്കുന്നത്.

റെയ്‌നയുടെ വിരമിക്കാനുള്ള തീരുമാനം ഔദ്യോഗികമായി അംഗീകരിച്ചിരിക്കുകയാണ് ബിസിസിഐ. റെയ്‌നക്ക് എല്ലാ ഭാവുകങ്ങളും നേരുന്നതായി ബിസിസിഐ ഇറക്കിയ ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കി.

ഇന്ത്യക്കായി 18 ടെസ്റ്റ് മത്സരങ്ങളും 226 ഏകദിന മത്സരങ്ങളും 78 ടി20 മത്സരങ്ങളും കളിച്ച താരമാണ് റെയ്‌ന. 2011 ലോകകപ്പ് വിജയത്തില്‍ പങ്കാളിയായ റെയ്‌ന 18ാം വയസിലാണ് ഇന്ത്യക്കായി അരങ്ങേറിയത്. 23ാം വയസില്‍ ഇന്ത്യയെ ഏകദിന, ടി20 മത്സരങ്ങളില്‍ നയിച്ച റെയ്‌ന ഇന്ത്യയുടെ ടി20 ടീമിനെ നയിച്ച ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനാണ്.

ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും സെഞ്ച്വറി നേടിയ റെയ്‌ന ഈ മൂന്ന് ഫോര്‍മാറ്റിലും ശതകം കുറിച്ച ആദ്യ ഇന്ത്യന്‍ താരം കൂടിയാണ്. റെയ്‌നയുടെ നായകത്വത്തിന് കീഴില്‍ ഇന്ത്യ വെസ്റ്റിന്‍ഡീസ്, ബംഗ്ലാദേശ്, സിംബാബ്‌വെ ടീമുകള്‍ക്കെതിരായ ടി20 പരമ്പര വിജയിച്ച കാര്യവും ബിസിസിഐ ഇറക്കിയ കുറിപ്പില്‍ പറയുന്നു. രണ്ടാം ഇന്നിങ്‌സിന് എല്ലാ ഭാവുകള്‍ നേരുന്നതായും ബിസിസിഐ ഇറക്കിയ കുറിപ്പില്‍ ആശംസിക്കുന്നു.

sports news suresh reina
Advertisment