Advertisment

തിരഞ്ഞെടുപ്പ് വാഗ്ദാനം ദാരിദ്ര്യത്തിനെതിരായ സര്‍ജിക്കല്‍ സ്‌ട്രൈ്ക്കാണെന്ന് രാഹുല്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി : കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം ദാരിദ്ര്യത്തിനെതിരായ സര്‍ജിക്കല്‍ സ്‌ട്രൈ്ക്കാണെന്ന് രാഹുല്‍ ഗാന്ധി. രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍.

ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ രാജ്യത്ത് ഒരാളും പട്ടിണികിടക്കില്ലെന്ന് ഉറപ്പ് തരുന്നുവെന്നും ന്യായ് പദ്ധതിയിലൂടെ പണം നല്‍കുക കുടുംബനാഥയുടെ അക്കൗണ്ടിലായിരിക്കുമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല വ്യക്തമാക്കി.

ന്യായ് പദ്ധതി കൊണ്ടു വരുന്നത് കൊണ്ട് മറ്റൊരു പദ്ധതിയും റദ്ദാക്കില്ല. സബ്സിഡി വെട്ടി കുറയ്ക്കില്ല. പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള പദ്ധതിയെ കേന്ദ്രമന്ത്രിമാര്‍ എതിര്‍ക്കുന്നു. ഇവര്‍ക്ക് ഒപ്പമാണോ മോദിയെന്നും കോണ്‍ഗ്രസ് വക്താവ് ചോദിച്ചു

Advertisment