Advertisment

റീമേക്കിന് ഒരുങ്ങി ‘സൂരറൈ പോട്ര്’- ബോളിവുഡിലും സംവിധായികയായി സുധ കൊങ്കര

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

എയർ ഡെക്കാൻ സ്ഥാപകൻ ജി ആർ ഗോപിനാഥിന്റെ ജീവിതകഥയെ ആസ്പദമാക്കി സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രമാണ് സൂരറൈ പോട്ര്. സൂര്യ നെടുമരൻ രാജംഗം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ നായികയായി എത്തിയത് അപർണ ബാലമുരളിയാണ്.

ചിത്രത്തിന്റെ ഹിന്ദി റീമേക്കിനായുള്ള ചർച്ചകൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ, റീമേക്കിന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയിരിക്കുകയാണ്. സൂര്യയുടെ ‘2 ഡി എന്റർടൈൻമെന്റു’മായി സഹകരിച്ച് വിക്രം മൽഹോത്രയുടെ ‘അബുണ്ടാന്റിയ എൻടി’യാണ് ചിത്രം ബോളിവുഡിൽ നിർമിക്കുന്നത്. സുധ കൊങ്കര തന്നെയാണ് റീമേക്ക് സംവിധാനം ചെയ്യുന്നത്.

ഹിന്ദി പതിപ്പിൽ ആരാണ് സൂര്യയുടെ വേഷം കൈകാര്യം ചെയ്യുന്നതെന്ന് നിർമ്മാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല. ചിത്രത്തിലെ അഭിനേതാക്കളേക്കുറിച്ചും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സുധ കൊങ്കര സംവിധാനം ചെയ്ത തമിഴ് ചിത്രത്തിൽ അപർണ ബാലമുരളി, മോഹൻ ബാബു, കരുണാസ്, കാളി വെങ്കട്ട് തുടങ്ങി നിരവധി പേർ അഭിനയിച്ചിരുന്നു.

ഏറെ നിരൂപക പ്രശംസ നേടിയ ചിത്രമാണ് ഓസ്കാർ നോമിനേഷൻ വരെയെത്തിയ സുധ കൊങ്കര സംവിധാനം ചെയ്ത ‘സൂരറൈ പോട്ര്’. തമിഴിൽ സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്, സിഖിയ എന്റര്‍ടെയ്ന്‍മെന്റ് എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് നിര്‍മാണം നിര്‍വഹിച്ചത്.

സൂര്യയുടെ 38- മത്തെ സിനിമയാണ് ബിഗ് ബജറ്റിൽ ഒരുക്കിയ ഈ ചിത്രം. എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിമാനക്കമ്പനി സ്ഥാപിക്കാൻ അദ്ദേഹം നടത്തിയ പോരാട്ടങ്ങളാണ് സിനിമയുടെ മുഖ്യപ്രമേയം.

cinema
Advertisment