Advertisment

പുതിയ മന്ത്രിസഭയില്‍ കെകെ ഷൈലജയെ കാത്തിരിക്കുന്നത് സര്‍പ്രൈസ് ! കെകെ ഷൈലജയെ ആരോഗ്യ വകുപ്പിന്റെ ചുമതലയോടെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം പരിഗണനയില്‍. ചരിത്രം തിരുത്തി കേരളത്തിന്റെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ സിപിഎം തീരുമാനമെടുക്കുമോ ? ഷൈലജയെ ഉപമുഖ്യമന്ത്രിയാക്കി അടുത്ത തെരഞ്ഞെടുപ്പിന് ഒരുങ്ങണമെന്നും ആവശ്യം. 2026ലെ തെരഞ്ഞെടുപ്പില്‍ ഷൈലജയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാല്‍ വീണ്ടും തുടര്‍ഭരണമുണ്ടാകുമെന്നും വിലയിരുത്തല്‍. ഷൈലജയെ മന്ത്രിസസഭയില്‍ നിന്നുതന്നെ വെട്ടാനൊരുങ്ങി കണ്ണൂരിലെ ഒരുവിഭാഗം നേതാക്കളും രംഗത്ത് !

New Update

publive-image

Advertisment

തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ ഈ മാസം 20ന് അധികാരമേല്‍ക്കാനിരിക്കെ സിപിഎം മന്ത്രിമാര്‍ ആരൊക്കെയാണെന്ന ചര്‍ച്ച സജീവമാകുകയാണ്. ഇതില്‍ ഏറ്റവും പ്രധാന ചോദ്യമായി ഉയരുന്നത് നിലവിലെ ആരോഗ്യമന്ത്രി കെകെ ഷൈലജ മന്ത്രിസഭയില്‍ തുടരുമോ എന്നാണ്. മുഖ്യമന്ത്രി ഒഴികെ ബാക്കിയെല്ലാവരും പുതിയ ടീം വേണമെന്ന ചില ചര്‍ച്ചകളും അന്തരീക്ഷത്തില്‍ സജീവമായുണ്ട്.

മട്ടന്നൂരില്‍ നിന്നും റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് കെകെ ഷൈലജ ഇത്തവണ വിജയിച്ചു കയറിയത്. ഷൈലജയെ മന്ത്രിസഭയില്‍ രണ്ടാമന്‍ എന്ന പദവിയില്‍ ആക്കണമെന്നാണ് പൊതു സമൂഹം ആവശ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ ഉപമുഖ്യമന്ത്രി പദവിയെങ്കിലും അവര്‍ക്ക് നല്‍കണമെന്ന ആവശ്യം ശക്തമാണ്.

അങ്ങനെ വന്നാല്‍ കെകെ ഷൈലജയാകും കേരള ചരിത്രത്തിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രി. ആരോഗ്യ വകുപ്പിന്റെ ചുമതലയോടെ ഷൈലജയെ ഉപമുഖ്യമന്ത്രിയാക്കാന്‍ സിപിഎം തയ്യാറായാല്‍ അതു ചരിത്രമാകും. ഒപ്പം അടുത്ത മുഖ്യമന്ത്രിയായി ഒരു വനിതയെ ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും ഇടതുമുന്നണിക്ക് കഴിയും.

ഇടതുമുന്നണിയെ സംബന്ധിച്ചെടുത്തോളം അതൊരു നിര്‍ണായക നീക്കവുമാകും. കേരളത്തില്‍ 2026ലും തുടര്‍ഭരണ സാധ്യതകള്‍ നിലനിര്‍ത്താന്‍ ഏറ്റവും മികച്ച നീക്കമാകും ഷൈലജയെ മുന്‍ നിരയില്‍ നിര്‍ത്താന്‍ കഴിഞ്ഞാല്‍.

അതേസമയം ഇതിനു സിപിഎമ്മിലെ കണ്ണൂര്‍ ലോബിയിലെ ഉന്നതര്‍ തയ്യാറാകുമോയെന്നാണ് പ്രധാന ചോദ്യം. ഷൈലജയെ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കി പുതിയൊരു ടീമിനെ വേണം മന്ത്രിസഭയിലേക്ക് പരിഗണിക്കാനെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

അടുത്ത ദിവസങ്ങളില്‍ നടക്കുന്ന സിപിഎം സംസ്ഥാന സമിതി യോഗങ്ങളിലും സെക്രട്ടറിയേറ്റിലും രണ്ടു സാധ്യതകളും പരിശോധിക്കും.

trivandrum news
Advertisment