Advertisment

നെടുമാരന്‍ ആവാന്‍ സൂര്യ നടത്തിയ തയ്യാറെടുപ്പുകള്‍ ഇങ്ങനെയെന്ന് ഉര്‍വ്വശി

author-image
ഫിലിം ഡസ്ക്
New Update

ഓരോ സിനിമയില്‍ വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളായി മാറി വിസ്‌മയം തീര്‍ക്കുന്ന സൂര്യയുടെ ഏറ്റവും പുതിയ ചിത്രം 'സൂരറൈ പോട്ര്' വന്‍വിജയം ആയിരുന്നു. ബജറ്റ് ഏവിയേഷന്‍ അഥവാ ബജറ്റ് എയര്‍ ലൈനുകള്‍ക്ക് ഇന്ത്യയില്‍ തുടക്കം കുറിച്ച ക്യാപ്റ്റന്‍ ഗോപിനാഥിന്റെ ജീവിതകഥ പറയുന്ന ചിത്രം സിനിമ പ്രേമികള്‍ ഏറ്റെടുത്തുകഴിഞ്ഞു.

Advertisment

publive-image

'നെടുമാരന്‍' എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സൂര്യ നേരിട്ട വെല്ലുവിളികള്‍ എടുത്തു കാട്ടുകയാണ് ചിത്രത്തില്‍ അമ്മയുടെ കഥാപാത്രത്തെ അവതരിപ്പിച്ച നടി ഉര്‍വശി.ഒരു ഓണ്‍ലെെന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍വശി മനസ് തുറന്നത്.

"ഈ സിനിമയുടെ സമയത്ത് തന്നെ വളരെ കുറച്ച്‌ ഭക്ഷണം മാത്രം കഴിച്ചാണ് സൂര്യ ജീവിച്ചത്. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണമൊന്നും കഴിക്കില്ല, പച്ചക്കറികളും പഴങ്ങളും സലാഡും മാത്രം. കഠിനമായി വ്യായാമം ചെയ്യും. ലൊക്കേഷനില്‍ ഒരിത്തിരി സമയം ഒഴിവു കിട്ടിയാല്‍ പോലും വെറുതെ ഇരിക്കില്ല. നടത്തവും വ്യായാമവുമൊക്കെ തന്നെ."ഇതു വരെയുള്ള സൂര്യയുടെ പെര്‍ഫോമന്‍സില്‍ എനിക്കേറ്റവും ഇഷ്ടം 'സൂരറൈ പോട്ര്' തന്നെയാണ്. ഏതു കഥാപാത്രവും തന്റെ കയ്യില്‍ ഭദ്രമാണെന്ന് ഒരിക്കല്‍ കൂടി സൂര്യ തെളിയിച്ചു," ഉര്‍വശി കൂട്ടിച്ചേര്‍ത്തു.

"സൂര്യ, സൂര്യയുടെ അച്ഛന്‍, അമ്മ, ജ്യോതിക എല്ലാവരുമായും എനിക്ക് മുന്‍പേ നല്ല അടുപ്പമുണ്ട്. അവരുടെ പ്രൊഡക്ഷനില്‍ മുന്‍പും ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. വളരെ 'ഡൌണ്‍ ടു എര്‍ത്ത് ' ആണ് സൂര്യ. എല്ലാവരോടും സ്നേഹത്തോടെയും ആദരവോടെയും മാത്രമേ സംസാരിക്കൂ. വിനയവും പെരുമാറ്റത്തിലെ മാന്യതയുമെല്ലാം എടുത്തു പറയണമെന്നും ഉര്‍വ്വശി പറഞ്ഞു.

surya charactor
Advertisment