Advertisment

അതെ, അവള്‍ എന്നെ ഉപേക്ഷിച്ചുപോയെന്നത് സത്യമാണ്. പക്ഷേ ഞാന്‍ ഇപ്പോഴും അവളെ സ്നേഹിക്കുന്നു. അതെന്റെ തീരുമാനമായിരുന്നില്ല. എനിക്കൊപ്പം ജീവിക്കാന്‍ കഴിയില്ലെന്നാണ് അവള്‍ കാരണമായി പറഞ്ഞതെന്ന് സൂര്യ കിരണ്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

ബാലതാരമായി സിനിമയിലെത്തി നായികയായി മാറിയ താരമാണ് കാവേരി. കണ്ണാന്തുമ്ബി പോരാമോയെന്ന ഗാനമാണ് കാവേരിയെക്കുറിച്ചോര്‍ക്കുമ്ബോള്‍ മലയാളി മനസ്സിലേക്ക് ആദ്യമെത്തുന്നത്.തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരങ്ങളിലൊരാളാണ് കാവേരി.

Advertisment

publive-image

എന്നാല്‍ കാവേരിയുടെ വിവാഹമോചന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. മലയാളത്തിന് പുറമെ അന്യഭാഷയിലും തിളങ്ങിയ താരം വിവാഹത്തോടെയായിരുന്നു മലയാളത്തില്‍ നിന്നും അപ്രത്യക്ഷയായത്. അഭിനേത്രിയായ സുചിതയുടെ സഹോദരനും സംവിധായകനുമായ സൂര്യ കിരണായിരുന്നു കാവേരിയെ വിവാഹം ചെയ്തത്. 2010 ലായിരുന്നു ഇവരുടെ വിവാഹം.

സ്വന്തം ഇഷ്ടപ്രകാരമാണ് കാവേരി വേര്‍പിരിഞ്ഞതെന്നും താനിപ്പോഴും കാവേരിയെ സ്നേഹിക്കുന്നുണ്ടെന്നും സൂര്യ കിരണ്‍ അഭിമുഖത്തില്‍ തുറന്നു പറയുന്നു.

നാഗാര്‍ജുന അവതരിപ്പിക്കുന്ന ബിഗ് ബോസ് സീസണ്‍ 4-ല്‍ ബിഗ് ബോസില്‍ സൂര്യ കിരണ്‍ പങ്കെടുത്തിരുന്നു. ആദ്യവാരത്തില്‍ തന്നെ ഷോയില്‍നിന്നും എലിമിനേറ്റായ സൂര്യ കിരണ്‍ ബിഗ് ബോസിന് ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് വിവാഹ ബന്ധത്തിലെ പൊരുത്തക്കേടുകളെക്കുറിച്ച്‌ തുറന്ന് സംസാരിച്ചത്. വര്‍ഷങ്ങളായി തങ്ങള്‍ ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും, കാവേരിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് താനെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

‌'അതെ, അവള്‍ എന്നെ ഉപേക്ഷിച്ചുപോയെന്നത് സത്യമാണ്. പക്ഷേ ഞാന്‍ ഇപ്പോഴും അവളെ സ്നേഹിക്കുന്നു. അതെന്റെ തീരുമാനമായിരുന്നില്ല. എനിക്കൊപ്പം ജീവിക്കാന്‍ കഴിയില്ലെന്നാണ് അവള്‍ കാരണമായി പറഞ്ഞത്.'-സൂര്യ കിരണ്‍ വെളിപ്പെടുത്തി.

surya kiran
Advertisment