Advertisment

'മുംബൈയ്ക്കു വിട, ഞാൻ നിന്നെ കാണുന്നത് നീണ്ട നാല് മാസങ്ങൾക്ക് ശേഷമാണ്. ഞാൻ ‍‍‍ഡൽഹിയിലേക്ക് മടങ്ങുകയാണ്; ഒരുപക്ഷേ എന്റെ ഹൃദയത്തിലെ വേദന ഞാൻ കാര്യങ്ങൾ കാണുന്ന രീതിയെ മാറ്റുന്നുണ്ടാകാം; അല്ലെങ്കിൽ, നിങ്ങൾക്കും ചില വേദനയുണ്ട്; വീണ്ടും കാണാം? ഉടൻ. അല്ലെങ്കിൽ ഇല്ലായിരിക്കാം'; സിനിമവിടുന്നുവെന്ന സൂചനയുമായി സുശാന്തിന്റെ അവസാന ചിത്രത്തിലെ നായിക

author-image
ഫിലിം ഡസ്ക്
Updated On
New Update

സുശാന്ത് സിങ് അവസാനം അഭിനയിച്ച സിനിമയിലെ നായികയും താരത്തിന്റെ സുഹൃത്തുമായ സഞ്ജന സാൻഖി ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച കുറിപ്പ് ചർച്ചയാകുന്നു. സിനിമ വിടുകയാണെന്ന സൂചനകളാണ് സഞ്ജന തന്റെ പുതിയ കുറിപ്പിലൂടെ നൽകുന്നതെന്ന് ആരാധകർ പറയുന്നു. സുശാന്തിന്റെ അവസാന ചിത്രമായിരുന്ന ദിൽബേചരായിലെ നായികയാണ് സഞ്ജന.

Advertisment

publive-image

കവിതയുടെ രൂപത്തിലാണ് സഞ്ജന തന്റെ വാക്കുകൾ കുറിച്ചിരിക്കുന്നത്. ''മുംബൈയ്ക്കു വിട, ഞാൻ നിന്നെ കാണുന്നത് നീണ്ട നാല് മാസങ്ങൾക്ക് ശേഷമാണ്. ഞാൻ ‍‍‍ഡൽഹിയിലേക്ക് മടങ്ങുകയാണ്. നിന്റെ വഴികൾ വ്യത്യസ്‌തമായി അനുഭവപ്പെട്ടു,

അവ ശൂന്യമാണ്. ഒരുപക്ഷേ എന്റെ ഹൃദയത്തിലെ വേദന ഞാൻ കാര്യങ്ങൾ കാണുന്ന രീതിയെ മാറ്റുന്നുണ്ടാകാം. അല്ലെങ്കിൽ, നിങ്ങൾക്കും ചില വേദനയുണ്ട്. വീണ്ടും കാണാം? ഉടൻ. അല്ലെങ്കിൽ ഇല്ലായിരിക്കാം''- സഞ്ജന കുറിച്ചു.

film news all news susanth films
Advertisment