Advertisment

അന്നേ ഈ ചിരി ആരാധകർ ഏറ്റെടുക്കുമെന്നുറപ്പുണ്ടായിരുന്നു; സുശാന്ത് സിങ് രാജ്പുതിനെ താരമാക്കിയ കഥ പറഞ്ഞ് ഏക്താ കപൂർ

author-image
ഫിലിം ഡസ്ക്
New Update

പ്രശസ്ത ടി വി, സിനിമ നിർമാതാവായ ഏക്താ കപൂർ നടൻ സുശാന്ത് സിങ് രാജ്പുതിനെക്കുറിച്ച് പങ്കുവെച്ച സോഷ്യൽ മീഡിയയിലെ ഓർമക്കുറിപ്പ് ശ്രദ്ധേയമാവുന്നു. അവരുടെ ഹിറ്റ് സീരിയലുകളിലൊന്നായ പവിത്ര റിഷ്ത എന്ന സീരിയലിൽ സുശാന്തിനെ കാസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട ഓർമകളാണ് ഏക്താ കപൂർ ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവെച്ചത്.

Advertisment

publive-image

സുശാന്ത് സിങ് രാജ്പുതും അങ്കിത ലോകൻഡെയുമായിരുന്നു ആ സീരിയലിലെ പ്രധാന വേഷക്കാർ. സുശാന്തിന് പ്രധാന വേഷം നൽകുമ്പോൾ ചാനൽ അധികൃതർ വേണ്ടത്ര സന്തുഷ്ടരായിരുന്നില്ല. ഈ റോൾ ആളുകൾക്ക് ഇഷ്ടപ്പെടുമോ, സുശാന്തിനെ ആളുകൾ സ്വീകരിക്കുമോ എന്നൊക്കെയായിരുന്നു അവരുടെ സംശയം. എന്നാൽ ഏക്താ കപൂറിന് ഉറപ്പായിരുന്നു, സുശാന്തിന്റെ ചിരിയിൽ എന്തോ മാജിക് ഒളിഞ്ഞിരിപ്പുണ്ട്, ഈ ചിരി സ്ക്രീനിൽ ആളുകൾ ഇഷ്ടപ്പെടും.

ആ സമയത്ത് മറ്റൊരു ഷോയിൽ സഹനടനായി വേഷമിടുകയായിരുന്നു സുശാന്ത്. ആ ഷോയിലെ സുശാന്തിന്റെ പ്രകടനം ശ്രദ്ധ പിടിച്ചു പറ്റുകയും താരം പിന്നീട് ബോളിവുഡിലേക്ക് ചേക്കേറുകയും ചെയ്തു. പിന്നീട് കൈ പോ ചെ, ധോണിയുടെ ജീവിതകഥ പറയുന്ന എം എസ് ധോണി; അൺടോൾഡ് സ്റ്റോറി തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ട് ആരാധകരുടെ പ്രിയങ്കരനായ നടനാവുകയും ചെയ്തു.

ഏക്താ കപൂറിന്റെ പോസ്റ്റിന് നന്ദി വാചകവുമായി സുശാന്തും എത്തി. ഞാനെന്നും നിങ്ങളോട് നന്ദിയുള്ളവനായിരിക്കും എന്നാണ് താരത്തിന്റെ കമന്റ്. ഏതായാലും ആരാധകരും ഇരുവരുടേയും പോസ്റ്റുകൾ ഏറ്റെടുത്ത മട്ടാണ്.

susanth singh ekta kapoor
Advertisment