Advertisment

ജനസംഖ്യ നിയന്ത്രണത്തിന് വിചിത്ര വാദവുമായി ബിജെപി നേതാവ്: കുറച്ച് പഠിച്ച ആളുകള്‍ക്ക് കൂടുതല്‍ കുട്ടികളുണ്ടാകുമെന്ന് സുശീല്‍ മോദി: ജനസംഖ്യ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കണമെന്നും സുശീല്‍

author-image
admin
Updated On
New Update

മുസാഫര്‍പൂര്‍: ജനസംഖ്യ നിയന്ത്രിക്കാന്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് ബീഹാര്‍ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദി. കുറച്ച് പഠിച്ച ആളുകള്‍ക്ക് കൂടുതല്‍ കുട്ടികളുണ്ടാകുമെന്നും മോദി പറഞ്ഞു.

Advertisment

publive-image

ബീഹാറിലെ മുസാഫര്‍പൂറിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വിദ്യാഭ്യാസം എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണ്. ഒരു കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം നിയന്ത്രിക്കണമെങ്കില്‍ നിങ്ങള്‍ അവര്‍ക്ക് നിര്‍ബന്ധമായും വിദ്യാഭ്യാസം നല്‍കണം.

അവിടെ കുടുംബാസൂത്രണത്തിന്റെ ആവശ്യമില്ല. വിദ്യാസമ്ബന്നരായവര്‍ക്ക് കുട്ടികള്‍ കുറവായിരിക്കും. എന്നാല്‍ വിദ്യാഭ്യാസം കുറവുള്ളവര്‍ക്ക് കുട്ടികളുടെ എണ്ണം കൂടുതലായിരിക്കുമെന്നും മോദി പറഞ്ഞു.

ലോകത്തില ഏറ്റവും ജനസംഖ്യ കൂടുതലുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. 2024 ആകുമ്പോഴേക്കും ജനസംഖ്യയുടെ കാര്യത്തില്‍ രാജ്യം ചൈനയെ കടത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2050 ഓടെ ഇന്ത്യയുടെ ജനസംഖ്യ 173 കോടി ആകുമെന്നാണ് ലോകബാങ്ക് കണക്കാക്കുന്നത്.

Advertisment