Advertisment

ജനകീയ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കുവൈറ്റിലേയ്ക്ക്. പ്രതീക്ഷയോടെ പ്രവാസിലോകം

New Update

publive-image

കുവൈറ്റ് ∙ ഇന്ത്യ കണ്ട ഏറ്റവും ജനകീയനായ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കുവൈറ്റിലേയ്ക്ക്. ഈ മാസം 30, 31 തീയതികളിലായിരിക്കും സുഷമയുടെ കുവൈറ്റ് സന്ദര്‍ശനം . കുവൈത്ത് സാമൂഹിക-തൊഴിൽ മന്ത്രി ഹിന്ദ് അൽ സബീഹ് മാസാവസാനം ഇന്ത്യയും സന്ദർശിക്കും. ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഏഴ് രാജ്യങ്ങളിലേക്കുള്ള പര്യടനത്തിന്റെ ഭാഗമായാണ് ഹിന്ദ് അൽ സബീഹിന്റെ ഇന്ത്യാ സന്ദർശനം.

ഗൾഫ് രാജ്യങ്ങളിൽ പര്യടനത്തിന്റെ ഭാഗമായാണ് സുഷമ കുവൈത്ത് സന്ദർശിക്കുന്നത്. സുഷ്മയുടെ സന്ദര്‍ശനത്തെ ഏറെ പ്രതീക്ഷയോടെയാണ് കുവൈറ്റിലെ പ്രവാസിലോകം കാത്തിരിക്കുന്നത്. ശമ്പളവും ഭക്ഷണവും ലഭിക്കാതെ കുടുങ്ങി കിടക്കുന്ന തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുക പോലുള്ള നിരവധി ആവശ്യങ്ങളാണ് മന്ത്രിയെ കാത്തിരിക്കുന്നത്.

kuwait lateat
Advertisment