Advertisment

ദുര്‍ഗ്ഗാദേവിയ്ക്ക് മുന്‍പില്‍ നൃത്തം ചെയ്ത് സുഷ്മിത സെന്‍ :വീഡിയോ

author-image
ഫിലിം ഡസ്ക്
New Update

Video: ദുര്‍ഗ്ഗാദേവിയ്ക്ക് മുന്‍പില്‍ നൃത്തം ചെയ്ത് സുഷ്മിത സെന്‍

Advertisment

കൊല്‍ക്കത്ത: ഹൈന്ദവ വിശ്വാസത്തില്‍ നവരാത്രി മഹോത്സവത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. ഭാരത്തിന്‍റെ പല ഭാഗങ്ങളിലും പല രീതിയിലാണ്‌ നവരാത്രി ആഘോഷിക്കുന്നത്. ദേവിയുടെ ഒമ്പത് രൂപങ്ങള്‍ പല പരമ്പരാഗത രീതികളിലാണ് ആരാധിക്കുന്നത്.

അതില്‍ മുഖ്യമായ ഒന്നാണ് ബംഗാളിലെ ദുര്‍ഗ്ഗാപൂജ. ചുരുക്കം പറഞ്ഞാല്‍ ദുര്‍ഗ്ഗാപൂജയ്ക്കായി ബംഗാളികള്‍ക്കൊപ്പം ബംഗാളും അണിഞ്ഞൊരുങ്ങും. ബംഗാളിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണിത്. ദുർഗ്ഗാഭഗവതി മഹിഷാസുരനെ വധിച്ചതിന്‍റെ പ്രതീകമായി  ആഘോഷിക്കുന്ന ഉത്സവമാണ് ദുർഗ്ഗാപൂജ.

ദുര്‍ഗ്ഗാപൂജയുടെ ആരംഭത്തില്‍ നടത്തുന്ന നൃത്തമാണ് 'ധുനുച്ചി നൃത്തം'. ബംഗാളികളെ സംബന്ധിച്ചിടത്തോളം ധുനുച്ചി നൃത്തം കൂടാതെ ദുര്‍ഗ്ഗാപൂജ പൂര്‍ണ്ണമാവില്ല.

ഇത്തവണത്തെ ദുര്‍ഗ്ഗാപൂജയും ആരംഭിച്ചു കഴിഞ്ഞു. ദുര്‍ഗ്ഗാദേവിയ്ക്ക് മുന്‍പില്‍ ബംഗാളി സുന്ദരി സുഷ്മിത സെന്‍ നടത്തിയ ധുനുച്ചി നൃത്തമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

തന്‍റെ രണ്ടു പെണ്‍കുട്ടികളോടൊപ്പം ദുര്‍ഗ്ഗാദേവിയുടെ പന്തലില്‍ എത്തിയ സുഷ്മിത കുട്ടികളോടൊപ്പം നൃത്തം ചെയ്യുകയിരുന്നു. റെനീ അമ്മയ്ക്കൊപ്പം നൃത്തം ചെയ്യുമ്പോള്‍ ഇളയകുട്ടിയായ അലിസാഹ് നൃത്തം കണ്ടുപഠിക്കാന്‍ ശ്രമിക്കുകയായിരുന്നു.

 

 

 

 

 

Advertisment