നിങ്ങളോടുള്ള പ്രണയം എനിക്ക് തടുക്കാനാവുന്നില്ല; സുസ്മിതയോട് കാമുകന്‍

ഫിലിം ഡസ്ക്
Saturday, January 12, 2019

നിലപാട് കൊണ്ടും ജീവിത ശൈലികൊണ്ടും ഏറെ വ്യത്യസ്തയാണ് നടിയാണ് സുസ്മിത സെന്‍. വിശ്വസുന്ദരി പട്ടം നേടി താരത്തിന് എന്നും ബാളിവുഡില്‍ തന്റേതായ ഒരിടമുണ്ട്. രണ്ട് കുട്ടികളെ ദത്തെടുത്ത് അവിവാഹിതയായി ജീവിക്കുകയാണ് താരം. സുസ്മിതയിപ്പോള്‍ ജീവിത പങ്കാളിയെ കണ്ടെത്തിയിരിക്കുന്നു. താരം അത് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

പരസ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന റോഹ്മാന്‍ ഷാല്‍ ആണ് സുസ്മിതയുടെ ഹൃദയം കീഴടക്കിയ ഭാഗ്യവാന്‍. മക്കള്‍ക്കും റോഹ്മാനുമൊപ്പമുള്ള ചിത്രങ്ങള്‍ സുസ്മിത സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

കഴിഞ്ഞ ദിവസം സുസ്മിത ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന് കീഴെയുള്ള കമന്റുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. അതിന് താഴെ റോഹ്മാന്‍ എഴുതിയ ഒരു കമന്റും സുസ്മിതയുടെ മറുപടിയും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

‘നിങ്ങളോടുള്ള പ്രണയം എനിക്ക് അടക്കാനാവുന്നില്ല’ എന്നായിരുന്നു റോഹ്മാന്റെ കമന്റ്. കമന്റ് ശ്രദ്ധയില്‍പ്പെട്ട സുസ്മിത ഇങ്ങനെ കുറിച്ചു, ‘എങ്കില്‍ അത് നിങ്ങള്‍ തടുക്കാത്തതായിരിക്കും നല്ലത്, നിങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നു ജാന്‍.’ ഒരു ഫാഷന്‍ ഷോയില്‍ വച്ചാണ് സുസ്മിതയും റോഹ്മാനും പരിചയപ്പെടുന്നത്. ആ സൗഹൃദം പ്രണത്തിന് വഴിമാറുകയായിരുന്നു.

×