Advertisment

മുന്‍ വിശ്വസുന്ദരി സുസ്മിത സെന്നും വിവാഹിതയാകുന്നു. പ്രണയം സൂചിപ്പിച്ച് സുസ്മിതയുടെ പോസ്റ്റ്

New Update

publive-image വിശ്വസുന്ദരിയായി ഗ്ലാമർ ലോകത്തേക്കെത്തി ബോളിവുഡിൽ താരറാണിയായി വിലസുന്ന സുസ്മിത സെൻ വിവാഹിതയാകുന്നതായി റിപ്പോര്‍ട്ടുകള്‍.

Advertisment

സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച സുസ്മിതയുടെ ഒരു പോസ്റ്റുതന്നെയാണ് ഈ സംശയം ജനിപ്പിച്ചിരിക്കുന്നത് .‌

തന്റെ പ്രണയജീവിതത്തെക്കുറിച്ചു പറയാതെ പറയുന്ന പോസ്റ്റായിരുന്നു അത്. കംപ്ലീറ്റ്ലി യുവേഴ്സ് എ​ന്ന ഹാഷ്ടാഗോടെ ഒരു ക്വോട്ട് ആയിരുന്നു സുസ്മിത പോസ്റ്റ് ചെയ്തത്– ''ഞാൻ എന്റെ മറുപാതിയെ തിരയുന്നില്ല, കാരണം ഞാൻ പകുതിയല്ല'' .

ഈ പോസ്റ്റാണ് ആരാധകർക്കിടയിൽ സംശയം ജനിപ്പിച്ചത്. ഇനി ബിടൗൺ കാണാനിരിക്കുന്ന വിവാഹ മാമാങ്കം സുസ്മിതയുടേതായിരിക്കുമോ എന്ന അടക്കം പറച്ചിലുകളും ബിടൗൺ ലോകത്ത് തുടങ്ങിക്കഴിഞ്ഞു.

publive-image

റെസ്റ്ററന്റ് ബിസിനസുകാരനായ റിതിക് ഭാസിനുമായി പ്രണയത്തിലാണെന്നാണ് സുസ്മിതയെക്കുറിച്ച് അവസാനമായി കേട്ട ഗോസിപ്പ്. വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നും പിന്നീട് ബ്രേക്കപ്പിലാവുകയായിരുന്നുമെന്നൊക്കെയായിരുന്നു വാർത്തകൾ.

എന്നാൽ ക്രിക്കറ്റ് താരം സഹീർ ഖാന്റെയും നടി സാഗരിക ഖഡ്കെയുടെയും വിവാഹത്തിന് ഒരുമിച്ചെത്തിയതോടെ ബ്രേക്കപ്പിലായെന്ന ഗോസിപ്പുകൾ അടങ്ങുകയായിരുന്നു.

indian cinema susmitha
Advertisment