Advertisment

മംഗളൂരു- ബെംഗളൂരു ദേശീയ പാതയിൽ പുലര്‍ച്ചെ കാറും എസ്‍യുവിയും കൂട്ടിയിടിച്ചു ; 4 സ്ത്രീകളും 2 കുട്ടികളും ഉൾപ്പെടെ 13 പേർ മരിച്ചു

New Update

ബെംഗളൂരു :  മംഗളൂരു- ബെംഗളൂരു ദേശീയ പാതയിൽ പുലര്‍ച്ചെ കാറും എസ്‍യുവിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 4 സ്ത്രീകളും 2 കുട്ടികളും ഉൾപ്പെടെ 13 പേർ മരിച്ചു. 3 പേർക്ക് ഗുരുതര പരുക്ക്. തുമക്കൂരു കുണിഗൽ ബയലദക്കെരെയിൽ ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് അപകടം. മരിച്ചവരിൽ എസ്‍യുവിയിൽ ഉണ്ടായിരുന്ന 10 പേർ തമിഴ്നാട് കൃഷ്ണഗിരിയിൽ നിന്നുള്ളവരും കാറിലുണ്ടായിരുന്ന 3 പേർ ബെംഗളൂരു സ്വദേശികളുമാണ്.

Advertisment

publive-image

ഹാസനിൽ നിന്നു ബെംഗളൂരൂവിലേക്കു വരികയായിരുന്ന കാർ ഡിവൈഡറിലിടിച്ച ശേഷം മറുവശത്തേക്ക് കടന്ന് എതിർദിശയിൽ വരികയായിരുന്ന എസ്‍യുവിയുമായി ഇടിക്കുകയായിരുന്നു.

ധർമ്മസ്ഥലയിലേക്കു പോകുകയായിരുന്നു എസ്‍യുവി യാത്രക്കാരെന്ന് തുമക്കൂരു എസ്പി വംശി കൃഷ്ണ പറഞ്ഞു. പരുക്കേറ്റവരെ നെലമംഗല ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്നു ദേശീയപാതയിൽ 2 മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. അമൃതൂർ പൊലീസ് കേസെടുത്തു.

car accident bangalore accident
Advertisment