Advertisment

സുസുക്കി തങ്ങളുടെ ആഭ്യന്തര വിപണിക്കായി പുതുതലമുറ ആൾട്ടോ, വിറ്റാര എസ്‌യുവി മോഡലുകളെ ഒരുക്കുന്നു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

സുസുക്കി ആഭ്യന്തര വിപണിക്കായി പുതുതലമുറ ആൾട്ടോ, വിറ്റാര എസ്‌യുവി മോഡലുകളെ ഒരുക്കുകയാണ്. 2014 മുതൽ നിരത്തിലെത്തുന്ന നിലവിലെ എൻട്രി ലെവൽ ഹാച്ച്ബാക്കിന് മാറ്റം അനിവാര്യമായ സാഹചര്യത്തിലാണ് തലമുറ മാറ്റത്തിന് സുസുക്കി തയാറെടുക്കുന്നത്.

Advertisment

publive-image

ഭാരം കുറഞ്ഞ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും വരാനിരിക്കുന്ന കുഞ്ഞൻ കാർ ഒരുങ്ങുക. പുതുതലമുറ സുസുക്കി ആൾട്ടോയിൽ പുതിയ R06D തരം എഞ്ചിൻ ഉണ്ടായിരിക്കും എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇത് 488 bhp ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 658 സിസി യൂണിറ്റാകും.

ആൾട്ടോ ഹാച്ച്ബാക്കിന്റെ സ്‌പോർട്ടിയർ പതിപ്പിലും കമ്പനി പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. എന്തായാലും അടുത്ത വർഷം ഒക്ടോബറോടു കൂടി പുത്തൻ ആൾട്ടോ നിരത്തിൽ ഇടംപിടിക്കും. സുസുക്കി ആൾട്ടോ സ്‌പോർട്ട് മോഡലിന് ടർബോചാർജ്ഡ് എഞ്ചിൻ, പുതിയ ഇന്റീരിയർ, എക്സ്റ്റീരിയർ എന്നിവയും കമ്പനി സമ്മാനിക്കും.

വരാനിരിക്കുന്ന ജാപ്പനീസ് ആൾട്ടോ സ്‌പോർട്ടി ഡ്രൈവിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്നു. നിലവിലെ R06A ടൈപ്പ് എഞ്ചിൻ ട്വീക്ക് ചെയ്ത് പുതിയ ടർബോചാർജ്ഡ് R06D തരം എഞ്ചിൻ രൂപീകരിക്കും.

auto news suzuki
Advertisment