Advertisment

എസ്.വി പ്രദീപിന്‍റെ അപകടമരണത്തിനു കാരണമായ ലോറി കണ്ടെത്തി; ഡ്രൈവർ ജോയി അറസ്റ്റില്‍; വെള്ളായണിയില്‍ ലോ‍ഡ് ഇറക്കാന്‍ പോകുമ്പോഴാണ് അപകടമെന്ന് ഡ്രൈവറുടെ മൊഴി

New Update

തിരുവനന്തപുരം:  മാധ്യമ പ്രവര്‍ത്തകന്‍ എസ്.വി പ്രദീപിന്‍റെ അപകട മരണത്തിനു കാരണമായ ലോറി കണ്ടെത്തി. ഡ്രൈവർ ജോയിയെ അറസ്റ്റ് ചെയ്തു. ഈ​ഞ്ചക്കല്‍ ഭാഗത്ത് നിന്നാണു ലോറി കണ്ടെത്തിയത്. വെള്ളായണിയില്‍ ലോ‍ഡ് ഇറക്കാന്‍ പോകുമ്പോഴാണ് അപകടമെന്ന് ഡ്രൈവര്‍ മൊഴി നൽകി.

Advertisment

publive-image

അപകടസമയത്തെ സിസിടിവി ദൃശ്യങ്ങളില്‍ ഇടിച്ചിടുന്ന വാഹനം ടിപ്പര്‍ ലോറിയാണെന്നു തിരിച്ചറിഞ്ഞിരുന്നു. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിൽ നഗരത്തില്‍നിന്നു ഏറെ അകലെയല്ലാത്ത പ്രധാനപാതയില്‍ ഇന്നലെ ഉച്ചയ്ക്ക് 3.30നാണ് സംഭവം നടന്നത്.

അപകടം നടന്ന സ്ഥലത്ത് ട്രാഫിക് സിസിടിവി ഇല്ലെങ്കിലും എതിർവശത്തെ ഒരു കടയിലെ സിസിടിവിയിൽ ഈ വാഹനം കുടുങ്ങിയിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന പ്രദീപിന്‍റെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊലക്കുറ്റം ചുമത്തി നേമം പൊലീസ് കേസെടുത്തിരിക്കുകയാണ്.

sv pradeep
Advertisment