Advertisment

മോദിയെ ജനം വെറുത്തുവെന്ന് സ്വാമി അഗ്നിവേശ്: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിക്കെതിരെ മത്സരിക്കും: മോദി വാരണാസിയില്‍ മത്സരിക്കുകയാണെങ്കില്‍ പൊതുസ്ഥാനാര്‍ഥിയായി താന്‍ മത്സരരംഗത്തുണ്ടാകും: മത്സരത്തില്‍ മോദിയെ പരാജയപ്പെടുത്തുമെന്നും അഗ്നിവേശ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കുമെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശ്.

Advertisment

publive-image

മോദി വാരണാസിയില്‍ മത്സരിക്കുകയാണെങ്കില്‍ പൊതുസ്ഥാനാര്‍ഥിയായി താന്‍ മത്സരരംഗത്തുണ്ടാകുമെന്നും അഖിലേഷ് യാദവും മായാവതിയും പിന്തുണയറിയിച്ചിട്ടുണ്ടെന്നും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലില്‍ 'അയാം നോട്ട് എ ഹിന്ദു' എന്ന സെഷനില്‍ സ്വാമി അഗ്‌നിവേശ് പറഞ്ഞു.

മത്സരത്തില്‍ മോഡിയെ പരാജയപ്പെടുത്തും. കാരണം ജനങ്ങള്‍ അദ്ദേഹത്തെ അത്രയും വെറുത്തു കഴിഞ്ഞു. ജനപ്രതിനിധിയെന്ന നിലയില്‍ കുറേ കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഇന്ത്യയില്‍ ആദിവാസികളുടെയും തൊഴിലാളികളുടെയും ജീവിതം മെച്ചപ്പെടേണ്ടതുണ്ട്.

ഒരു ദിവസം 65 രൂപമാത്രം വരുമാനമുള്ള അടിമകളെ പോലെ ജോലി ചെയ്യുന്ന കരാര്‍ തൊഴിലാളികള്‍ ഇവിടെയുണ്ട്. നീതിക്കു വേണ്ടി പൊരുതുകയാണ് തന്റെ ലക്ഷ്യമെന്നും അഗ്‌നിവേശ് പറഞ്ഞു.

Advertisment