Advertisment

അന്തേവാസിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ മഠാധിപതി പിടിയില്‍

New Update

കയ്പമംഗലം: അന്തേവാസിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ മഠാധിപതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോടാലി സ്വദേശി കൂട്ടാല പറമ്പില്‍ ബാബു എന്ന ബാബു സ്വാമിയെയാണ് (45) മതിലകം സി.ഐ സി. പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

Advertisment

publive-image

അസുഖ ബാധിതരായവര്‍ ഉള്‍പ്പെടെയുള്ളവരെ പരിപാലിക്കുന്ന ശ്രീനാരായണപുരം ആലയിലെ ശിവനന്ദനം കാശി മഠത്തിന്റെ അധിപതിയാണ് ബാബു സ്വാമി.

മഠത്തിലെ അന്തേവാസിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ജില്ലയിലെ വിവിധയിടങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്ന ഇയാള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കുകയായിരുന്നു. രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുട്ടനെല്ലൂരിലെ ഒളിത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

swami arrest
Advertisment