Advertisment

ഡല്‍ഹി, മുംബൈ, ഗുജറാത്ത് എയര്‍പോര്‍ട്ടില്‍ എയര്‍ കേരള ലാന്റ് & ടൈക്കോഫ് ചെയ്യുന്നത് ഒന്നു സങ്കല്പിച്ചു നോക്കൂ ; മുണ്ടും സാരിയും ഉടുത്തവര്‍ നമ്മെ സ്വീകരിക്കാന്‍ വിമാനത്തിനകത്ത് ! വെല്‍ക്കം ഡ്രിംങ്ക് ഇളനീരും കോഴിക്കോടന്‍ ഹലുവയും!, ഡിന്നര്‍ കോട്ടയം കപ്പ ; മലയാളികള്‍ ഒത്തുപിടിച്ചാൽ എയർ ഇന്ത്യ എയർ കേരള ആക്കാമെന്ന് സ്വാമി സന്ദീപാനന്ദ ഗിരി

New Update

ലോകത്തിലെ എല്ലാ മലയാളികളും ഒത്തുപിടിച്ചാൽ എയർ ഇന്ത്യ എയർ കേരള ആക്കാമെന്ന് സ്വാമി സന്ദീപാനന്ദ ഗിരി. പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയെ സ്വകാര്യ മേഖലക്ക് വിൽക്കുമെനന് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെ പരിഹസിച്ചാണ് സന്ദീപാനന്ദ ഗിരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

Advertisment

publive-image

പ്രവാസികള്‍ ഉള്‍പ്പെടെ ലോകത്തെ സകലമാന മലയാളികളും ഒത്തുപിടിച്ചാല്‍ എയര്‍ ഇന്ത്യ, എയര്‍ കേരള എന്ന രൂപത്തില്‍ നമ്മുടെ കൈയിലിരിക്കുമെന്ന് സന്ദീപാനന്ദ ഗിരി പറയുന്നു. നേരത്തെ എയര്‍ കേരള എന്ന പേരില്‍ വിമാന സര്‍വീസ് തുടങ്ങുന്ന കാര്യം കേരള സര്‍ക്കാര്‍ ആലോചിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് സന്ദീപാനന്ദ ഗിരിയുടെ നിര്‍ദേശം.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

കേരളത്തെ സ്നേഹിക്കുന്ന ലോകത്തിലെ സകലമാന മലയാളികള്‍ ഒത്തുപിടിച്ചാല്‍ എയര്‍ ഇന്ത്യ എയര്‍ കേരള എന്ന രൂപത്തില്‍ നമ്മുടെ കയ്യിലിരിക്കും.

ഹോ ആലോചിക്കുമ്പോള്‍……….. ഡല്‍ഹി,മുംബൈ,ഗുജറാത്ത് എയര്‍പോര്‍ട്ടില്‍ എയര്‍ കേരള ലാന്റ് & ടൈക്കോഫ് ചെയ്യുന്നത് ഒന്നു സങ്കല്പിച്ചു നോക്കൂ.

മുണ്ടും സാരിയും ഉടുത്തവര്‍ നമ്മെ സ്വീകരിക്കാന്‍ വിമാനത്തിനകത്ത് വെല്‍ക്കം ഡ്രിംങ്ക് ഇളനീരും കോഴിക്കോടന്‍ ഹലുവയും!

ലഞ്ച് പാരഗണ്‍ ബിരിയാണി& ബീ.ടി.എച്ച് സദ്യ . ഡിന്നര്‍ കോട്ടയം കപ്പ& ഇന്ത്യന്‍ കോഫി ഹൌസ് മാതൃകയില്‍ വിജയിപ്പിക്കാം.

മതി മതി ആലോചിക്കാന്‍ വയ്യ…..

Advertisment