Advertisment

സാന്ത്വനം കുവൈറ്റ്‌ നടപ്പിലാക്കിയത്‌ 11,45,000/- രൂപയുടെ സഹായപദ്ധതികള്‍

New Update

കുവൈറ്റ്‌ : ആഗസ്റ്റ്‌ 16 നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ 2 ലക്ഷം രൂപ സംഭാവന നൽകി ആരംഭിച്ച സാന്ത്വനം കുവൈറ്റ്‌ ന്റെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഒരു മാസം പിന്നിടുമ്പോൾ, കേരളത്തിലങ്ങോളമിങ്ങോളമുള്ള ദുരന്തഭൂമികളിൽ സഹായത്തിനായി കാത്തുനിന്ന മനുഷ്യർക്കായി‌ 11,45,000/- രൂപയുടെ (11.45 ലക്ഷം) സഹായപദ്ധതികളാണു നടപ്പിലാക്കുവാൻ കഴിഞ്ഞത്‌.

Advertisment

കുവൈത്ത്‌ മലയാളികളുടെ മാത്രമല്ല, സ്വദേശികളുടെപോലും അകമഴിഞ്ഞ പിന്തുണ ഇക്കാര്യത്തിൽ ഉണ്ടായി.

publive-image

കേരളത്തിലെ പ്രളയ-ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ അടുത്ത ഘട്ടം ദുരന്തത്തെ മുഖാമുഖം കണ്ട്‌, അതിനെ അതിജീവിച്ച മനുഷ്യരുടെ ജീവിതം തിരിച്ചുപിടിക്കുക എന്നതുമായി ബന്ധപ്പെട്ടതാണു. നാമേവരും പ്രതിഞ്ജാബദ്ധരാവേണ്ട 'നവകേരള നിർമ്മിതി' യുടെ ഭാഗമാണത്‌.

ഉരുൾ പൊട്ടലിലും വെള്ളപ്പൊക്കത്തിലും വീടു നഷ്ടപ്പെട്ടവർക്ക്‌ പുതിയ വീടുകൾ ഉണ്ടാവേണ്ടതിലേക്കുള്ള ശ്രമങ്ങൾ പലവഴിക്കു നടക്കുന്നുണ്ട്‌. ആ ശ്രമങ്ങളിലേക്ക്‌ ഒരു ചെറിയ കൈത്താങ്ങുമായി "സാന്ത്വനം കുവൈറ്റ്"‌  അണിചേരുകയാണു.ഒരു വീടിനു ചുരുങ്ങിയത്‌ 50,000/- രൂപ എന്ന തോതിൽ 20 വീടുകൾക്കെങ്കിലും ധനസഹായം നൽകുവാൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്‌.

kuwait
Advertisment