Advertisment

സ്വര്‍ണ്ണം കടത്തിയ കേസില്‍ മുഖ്യ ആ​സൂത്രകയായ ഐ.ടി വകുപ്പിലെ ഉദ്യോഗസ്​ഥ സ്വപ്​ന സുരേഷിനെ പിരിച്ചുവിട്ടു.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് സ്വര്‍ണ്ണം കടത്തിയ കേസില്‍  മുഖ്യ ആ​സൂത്രകയായ ഐ.ടി വകുപ്പിലെ ഉദ്യോഗസ്​ഥ സ്വപ്​ന സുരേഷിനെ പിരിച്ചുവിട്ടു. യു.എ.ഇ കോൺസുലേറ്റിലെ മുൻ ജീവനക്കാരിയായ സ്വപ്​ന നിലവിൽ സംസ്​ഥാന ഐ.ടി വകുപ്പിന്​ കീഴിലെ കെ.എസ്​.ഐ.ടിയിൽ ഓപ്പറേഷനൽ മാനേജറായി ജോലിചെയ്യുകയായിരുന്നു സ്വർണക്കടത്തിൻെറ മുഖ്യ ആസൂത്രക സ്വപ്​ന സുരേഷാണെന്ന കസ്​റ്റംസിൻെറ കണ്ടെത്തലിനെ തുടർന്നാണ്​ നടപടി.

Advertisment

publive-image

സംഭവത്തിൽ കസ്​റ്റഡിയിലായ കോൺസുലേറ്റിലെ മുൻ പി.ആർ.ഒ സരിത്തിൽ നിന്ന്​ കൂടുതൽ വിവരങ്ങൾ കസ്​റ്റംസിന്​ ലഭിച്ചിരുന്നു. സ്വപ്​ന നിലവിൽ ഒളിവിലാണ്​. ഇവരെ കണ്ടെത്താനായി കസ്​റ്റംസ്​ സംഘം അന്വേഷണം ഊർജിതമാക്കി.

സ്വപ്​നയും സരിത്തും ചേർന്നാണ്​ സ്വർണകടത്തിന്​ മുൻകൈയെടുത്തിരുന്നതെന്നാണ്​ കസ്​റ്റംസിന്​ ലഭിച്ച വിവരം. 2019 മുതൽ 100 കോടിയിലേറെ രൂപയുടെ സ്വർണം കടത്തിയതായും സരിത്​ കസ്​റ്റംസ്​ ഉദ്യോഗസ്​ഥർക്ക്​ മൊഴി നൽകിയിട്ടുണ്ട്​. ആർക്കാണ്​ സ്വർണം നൽകുന്നതെന്ന്​ അറിയില്ല. സ്വർണം കടത്തികൊടുക്കുക മാത്രമാണ്​ ഉത്തരവാദിത്തമെന്നും സരിത്​ പറയുന്നു.

പിടിയിലായ സരിത്​ നിലവിൽ യു.എ.ഇ കോൺസുലേറ്റിലെ ജീവനക്കാരനല്ലെന്ന്​ സ്​ഥിരീകരിച്ചിരുന്നു. കോൺസുലേറ്റിലെ പി.ആർ.ഒ ആണെന്നാണ്​ ഇയാൾ പറഞ്ഞിരുന്നതെങ്കിലും​ അന്വേഷണത്തിൽ വ്യാജമാണെന്ന്​ കണ്ടെത്തുകയായിരുന്നു

കോൺസുലേറ്റിലെ മുൻ ജീവനക്കാര​നായിരുന്ന സരിതിനെ വഴിവിട്ട ബന്ധങ്ങളുടെ പേരിൽ പുറത്താക്കിയിരുന്നു. ശേഷം കോൺസുലേറ്റിലെ ചില ജീവനക്കാരുമായുള്ള ബന്ധം മുതലെടുത്ത്​ പി.ആർ.ഒ ചമഞ്ഞ്​ ഒ​ട്ടേറെപേരെ കബളിച്ചതായാണ്​ വിവരം. നിലവിൽ കസ്​റ്റംസിൻെറ കസ്​റ്റഡിയിലാണ്​ സരിത്​.ഞായറാഴ്​ചയാണ്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗേ​ജ് വ​ഴി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 30 കി​ലോ സ്വ​ര്‍ണം ക​സ്​​റ്റം​സ് പി​ടി​കൂ​ടിയത്​.

Advertisment