Advertisment

സ്വപ്‌നയെയും സന്ദീപിനെയും കൊണ്ട് വാളയാര്‍ ചെക്ക്‌പോസ്റ്റ് കടന്നയുടന്‍ വാഹനത്തിന്റെ ടയര്‍ പഞ്ചര്‍ !

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്: യുഎഇ കോണ്‍സുലേറ്റ് ബാഗ് കള്ളക്കടത്തു കേസിലെ മുഖ്യപ്രതികളായ

സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും കൊണ്ട് എന്‍ഐഎ സംഘം കേരളത്തിലെത്തി.

പ്രതികളെയും കൊണ്ട്‌ വാളയാർ ചെക്പേ‍ാസ്റ്റ് കടന്നു. ഉച്ചയോടെ കെ‍ാച്ചിയിലെത്തും. പാലക്കാട് കഴിഞ്ഞപ്പോൾ പ്രതികളുടെ വാഹനത്തിന്റെ ടയർ പഞ്ചറായത് കുറച്ചുനേരത്തേക്ക് ആശങ്കയുണ്ടാക്കി.

Advertisment

publive-image

പ്രതികളെ കെ‍ാണ്ടുവരുന്ന വഴിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ വാളയാറിൽ പ്രതിഷേധസമരം നടത്തിയെങ്കിലും പെ‍ാലീസ് ഇടപെട്ട് ഒഴിവാക്കി.

ഇന്നലെ ഉച്ചയേ‍ാടെയാണ് ബെംഗളൂരുവിലുള്ള സ്വപ്നയുടെയും സന്ദീപിന്റെയും താമസ സ്ഥലത്തെക്കുറിച്ച് അന്വേഷണ സംഘത്തിന് കൃത്യമായ വിവരം ലഭിച്ചത്. തുടർന്ന് സുരക്ഷ ഏർപ്പെടുത്തി.

വൈകിട്ട് ഏഴോടെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്ന് എൻഐഎ വൃത്തങ്ങൾ സൂചിപ്പിച്ചു. ബെംഗളൂരുവിൽനിന്ന് എവിടെയും നിർത്താതെയാണു പ്രതികളുമായി സംഘം കേരളത്തിലേക്കു യാത്ര ചെയ്യുന്നത്.

latest news swapna suresh nia all news sandeep nair arrest swapna and sandeep swapna suresh arrest
Advertisment