Advertisment

ഡോളർ കടത്തുകേസിൽ സ്വപ്‍നയുടെയും സരിത്തിന്‍റെയും കസ്റ്റഡി ഈ മാസം എട്ടുവരെ കസ്റ്റംസിന് നീട്ടി

New Update

കൊച്ചി: ഡോളർ കടത്തുകേസിൽ സ്വപ്‍നയുടെയും സരിത്തിന്‍റെയും കസ്റ്റഡി ഈ മാസം എട്ടുവരെ കസ്റ്റംസിന് നീട്ടി നൽകി. സ്വപ്‍നയേയും സരിത്തിനേയും ഏഴ് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്നായിരുന്നു കസ്റ്റംസ് ആവശ്യപ്പെട്ടത്.

ഡോളർ കടത്തിൽ ശിവശങ്കറിന്‍റെ പങ്കാളിത്തം സംബന്ധിച്ച് ഇവരിൽ നിന്ന് മൊഴി കിട്ടിയിട്ടുണ്ട്. ഇക്കാര്യത്തിൽ വിശദമായ പരിശോധന വേണമെന്നാണ് കസ്റ്റംസ് പറയുന്നത്.

സ്വപ്‍നയേയും സരിത്തിനേയും ശിവശങ്കറിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് കസ്റ്റംസ് നീക്കം. ഡോളർ കടത്തിൽ വിദേശ പൗരൻമാർക്കും പങ്കുണ്ട്. ഇവർക്കെതിരെയും അന്വേഷണം വേണം. സ്വപ്‍നയും സരിത്തും നൽകിയ മൊഴികൾ ഗുരുതര സ്വഭാവമുളളതാണ്. ഈ മൊഴികൾ പുറത്തുവന്നാൽ ഇവരുടെ ജീവനു തന്നെ ഭീഷണിയാകുമെന്നും കസ്റ്റംസ് പറയുന്നു.

Advertisment