Advertisment

സ്വർണം വാങ്ങാൻ സ്വപ്നയോ സരിത്തോ സ്വന്തം പണം ഉപയോഗിച്ചിട്ടില്ല?; പിന്നില്‍ മറ്റുപല സ്വര്‍ണ്ണക്കടത്തിനും പണമിറക്കുന്ന രണ്ടുപേര്‍?; ഇവര്‍ക്ക് ഉന്നത രാഷ്ട്രീയ ബന്ധങ്ങളും; അന്വേഷണം വ്യാപിപ്പിച്ച് കസ്റ്റംസ്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം വ്യാപിപ്പിച്ച് കസ്റ്റംസ്‌. സാമ്പത്തിക സ്രോതസ്സിലേക്കാണ് അന്വേഷണം നീങ്ങുന്നത്‌. സ്വർണം വാങ്ങാൻ സ്വപ്നയോ സരിത്തോ സ്വന്തം പണം ഉപയോഗിച്ചിട്ടില്ലെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. പല സ്വർണക്കടത്തിലും പണമിറക്കുന്ന രണ്ടുപേരാണ് ഇതിനും പിന്നിലെന്ന് സൂചനയുണ്ട്. ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ളവരാണ് ഇവർ.

Advertisment

publive-image

ഇവർ സ്വർണക്കടത്തിനുപയോഗിച്ച പല കടത്തുകാരിൽ ഒരുസംഘം മാത്രമാണ് സ്വപ്നയും സരിത്തും എന്നാണ് കസ്റ്റംസിന്റെ നി​ഗമനം. ഓരോ തവണയും കടത്താനുള്ള സ്വർണം തയ്യാറാകുമ്പോൾ, കടത്തുകാരുമായി സംസാരിച്ച് തുക ഉറപ്പിക്കുകയാണ് പതിവ് എന്നും കസ്റ്റംസിലെ ഉന്നതവൃത്തങ്ങൾ പറഞ്ഞു.

അന്വേഷണവുമായി യുഎഇ കോൺസലിലെ ഉദ്യോഗസ്ഥൻ പൂർണമായും സഹകരിക്കുന്നുണ്ട്. അദ്ദേഹം തന്ന പല സൂചനകളിലും സ്വപ്നയെ ചോദ്യം ചെയ്യുമ്പോൾ മാത്രമേ കൂടുതൽ വ്യക്തത കൈവരുകയുള്ളൂവെന്നും ഉന്നതോദ്യോഗസ്ഥർ സൂചിപ്പിച്ചു.

ഇതിനിടെ ഐ ടി വകുപ്പിൽ സ്വപ്നാ സുരേഷ് ജോലിചെയ്തിരുന്ന സ്ഥലത്തെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും ആവശ്യപ്പെട്ട് കസ്റ്റംസ് പൊലീസിന് കത്തുനൽകി. കസ്റ്റംസിലെ ഉന്നത ഉദ്യോ​ഗസ്ഥൻ എഡിജിപി മനോജ് എബ്രഹാമിനാണ് കത്തുനൽകിയത്. പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് അധികൃതർ സൂചിപ്പിച്ചു.

latest news swapna suresh gold smuggling case sarith tvm gold smuggling case all news
Advertisment