Advertisment

സ്വപ്‌ന ഒളിവില്‍ കഴിയുന്നത് സുഹൃത്ത് സന്ദീപിനൊപ്പം?; സന്ദീപിന്റെ ഭാര്യ സൗമ്യയെ കസ്റ്റംസ് കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യുന്നു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്‍റെ സുഹൃത്ത് സൗമ്യയെ കസ്റ്റംസ് കൊച്ചിയിലെത്തിച്ചു. ഇന്നു രാവിലെയാണ് കസ്റ്റംസ് സൗമ്യയെ കസ്റ്റഡിയിലെടുത്തത്. സ്വപ്നയുടെ സുഹൃത്ത് സന്ദീപിന്‍റെ ഭാര്യയാണ് സൗമ്യ.

publive-image

സ്വര്‍ണക്കള്ളക്കടത്തില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്നാണു സൂചന. സ്വപ്ന സുരേഷ് ഒളിവില്‍ കഴിയുന്നത് സന്ദീപിനൊപ്പമാണെന്നാണ് കസ്റ്റംസിനു ലഭിച്ച വിവരം. സന്ദീപിന്‍റെ കാര്‍ബണ്‍ ഡോക്ടര്‍ എന്ന വർക്‌ഷോപ്പില്‍ സ്വപ്നയ്ക്കും പങ്കാളിത്തമുണ്ടായിരുന്നു. സ്വപ്നയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സൗമ്യയിൽനിന്ന് ലഭിക്കുമെന്നാണ് കസ്റ്റംസ് കരുതുന്നത്.

latest news swapna suresh all news tvm gold smuggling uae consulate bag
Advertisment