Advertisment

സ്വപ്ന സുരേഷ് തലസ്ഥാനത്ത് നിര്‍മിക്കുന്നത് കോടികള്‍ മുടക്കിയുള്ള 6,300 സ്ക്വയര്‍ഫീറ്റ് ആഡംബര സൗധം; കെട്ടിടത്തിന്‍റെ കല്ലിടല്‍ ചടങ്ങിനു വിഐപികളും എത്തി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണ്ക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് തലസ്ഥാനത്ത് നിര്‍മിക്കുന്നത് കോടികള്‍ മുടക്കിയുള്ള ആഡംബര സൗധം. നഗര ഹൃദയത്തില്‍ പണിയുന്ന കെട്ടിടത്തിന്‍റെ കല്ലിടല്‍ ചടങ്ങിനു വിഐപികളും എത്തിയെന്നു നാട്ടുകാര്‍ പറയുന്നു. 6,300 സ്ക്വയര്‍ഫീറ്റ് വീടിനാണ് നഗരസഭയില്‍ അനുമതി തേടിയത്.

Advertisment

publive-image

തലസ്ഥാനത്ത് ജഗതിയിലാണ് സ്വപ്നയുടെ സ്വപ്നസൗധം ഉയരുന്നത്. മൂന്നുമാസം മുന്‍പ് നടന്ന തറക്കല്ലിടല്‍ ചടങ്ങില്‍ ഉന്നത ഉദ്യോഗസ്ഥരടക്കം പ്രമുഖര്‍ പങ്കെടുത്തു. മൂന്നു നിലകളിലായി നിര്‍മിക്കുന്ന ഭവനം അടുത്തവര്‍ഷം വിഷുവിനു നിര്‍മാണം പൂര്‍ത്തിയാക്കണം എന്നാവശ്യപ്പെട്ട് കൊച്ചി ആസ്ഥാനമായ ഒരു പ്രമുഖ നിര്‍മാണ കമ്പനിയ്ക്ക് കരാറും നല്‍കി.

അടിസ്ഥാനം കെട്ടാനാരംഭിച്ചപ്പോള്‍ ചതുപ്പായതിനാല്‍ നിര്‍മാണ കമ്പനി പിന്‍മാറാന്‍ ശ്രമിച്ചു. എന്നാല്‍ വലിയ പില്ലറുകള്‍ വാര്‍ക്കാനായി വേറെ നിര്‍മാണകമ്പനിയെ ഏല്‍പ്പിച്ചു. ഇതിനു മാത്രം ലക്ഷങ്ങള്‍ ചെലവായെന്നാണ് നാട്ടുകാര്‍ പറയുന്നത്. സ്വപ്നയും സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തും വീടിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാണാനായി ഇവിടെ എത്താറുണ്ട്.

ശാസ്തമംഗലത്തെ ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്തിരുന്ന സമയത്ത് പ്രമുഖ വ്യവസായിയോട് രണ്ടു ലക്ഷം രൂപ വായ്പയായി ചോദിച്ചപ്പോള്‍ പരിഹസിച്ചു വിട്ടെന്നും വാശി തീര്‍ക്കാനാണ് അവിടെ തന്നെ വലിയ വീടു പണിയുന്നതെന്നുമാണ് അയല്‍വാസികളോടു സ്വപ്ന പറഞ്ഞത്. തറക്കല്ലിടല്‍ ചടങ്ങിനുശേഷം നഗരത്തിലെ മുന്തിയ ഹോട്ടലില്‍ ഉന്നതര്‍ പങ്കെടുത്ത പാര്‍ട്ടിയും നടത്തി. സ്വപ്ന കേസില്‍ കുടങ്ങിയതോടെ വീടുനിര്‍മാണം നിലച്ചു.

latest news swapna suresh all news
Advertisment