Advertisment

സ്വപ്നയെല്ലാം കിളിപോലെ പറഞ്ഞു - നയതന്ത്ര സ്വര്‍ണ്ണക്കടത്തില്‍ ശിവശങ്കറുടെ നില പരുങ്ങലില്‍. മുഖ്യമന്ത്രിയുടെ മുന്‍ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഹെദർ ടവറിലെ ഫ്ലാറ്റും സംശയ നിഴലില്‍ ? ബാഗുകളില്‍ നിന്നും ഡിപ്ലോമാറ്റിക് സ്റ്റിക്കറുകള്‍ പൊളിച്ചുമാറ്റിയ നിലയില്‍. സ്വപ്നയുടെ നിര്‍മ്മാണം തുടങ്ങിയ വസതിയ്ക്ക് 5 കോടി മുതല്‍ മുടക്ക് ! അതിലും ശിവശങ്കറുടെ സഹായം. അന്വേഷണം നീങ്ങുന്നത് ദ്രുതഗതിയില്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

< 2 കള്ളക്കടത്തുകാരുടെയും നടുവില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി >

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറുടെ നില പരുങ്ങലിലേയ്ക്ക്. ശിവശങ്കറുടെ ഫ്ലാറ്റില്‍ നിന്നും കണ്ടെടുത്ത 6 ബാഗുകള്‍ സംബന്ധിച്ച എന്‍ഐഎയുടെ സംശയങ്ങള്‍ അദ്ദേഹത്തിന് കുരുക്ക് മുറുകുന്നത്തിലേയ്ക്കാണ് നീങ്ങുന്നത്. ഇതില്‍ മൂന്നു ബാഗുകളില്‍ നിന്നും ഡിപ്ലോമാറ്റിക് സ്റ്റിക്കര്‍ പൊളിച്ചുമാറ്റിയതിന്‍റെ അടയാളങ്ങള്‍ ഉണ്ട്.

സ്വർണം കടത്താനുപയോഗിച്ചതാണ് ഈ ബാഗുകള്‍ എന്നാണ് കരുതുന്നത്. ഇത് ഫൊറൻസിക് പരിശോധനയ്ക്ക് അയക്കുമെന്നാണ് കസ്റ്റംസ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. എയര്‍പോര്‍ട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഈ ബാഗുകള്‍ തന്നെയാണോ സ്വര്‍ണ്ണ കടത്തിന് ഉപയോഗിച്ചിരുന്നതെന്ന് അന്വേഷിക്കും .

ഔദ്യോഗിക വസതിയും സ്വന്തും വീടും ഉണ്ടായിരിക്കെ സെക്രട്ടേറിയറ്റ് കന്റോൺമെന്റ് ഗേറ്റിന് സമീപമുള്ള ഹെദർ ടവറില്‍ 19000 രൂപ വാടകയ്ക്ക് ശിവശങ്കര്‍ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തിരുന്നത് ഇത്തരം ഇടപാടുകള്‍ക്കായിട്ടായിരുന്നു എന്ന സംശയമാണ് കസ്റ്റംസിനുള്ളത് .

സ്വപ്‌നാ സുരേഷിന്റെ പ്രാഥമിക മൊഴികളിലും എം ശിവശങ്കറിനെ കുടുക്കുന്ന നിര്‍ണ്ണായക വിവരങള്‍ ഉള്ളതായാണ് റിപ്പോര്ട്ട്. ഇടപാടുകൾ എല്ലാം ശിവശങ്കറിനും അറിയാമെന്ന തരത്തിലാണ് സ്വപ്നയുടെ മൊഴിയെന്നാണ് റിപ്പോര്ട്ട്. ഇടപാടുകള്‍ക്ക് എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തിരുന്നത് ശിവശങ്കറാണെന്നും സ്വപ്‌ന മൊഴി നല്‍കിയതായാണ് വിവരം .

publive-image

മാത്രമല്ല സ്വപ്ന തിരുവനന്തപുരത്ത് പണിയാൻ കരാറായ വീടിന്റെ നിര്‍മ്മാണത്തിനും ശിവശങ്കറുടെ സഹായം ഉണ്ടായിരുന്നതായി സ്വപ്നയുടെ വെളിപ്പെടുത്തല്‍ ഉണ്ട് . ഇതിന്‍റെ വിശദാംശങ്ങൾ കസ്റ്റംസ് കണ്ടെത്തി. 4500 ചതുരശ്രയടി വരുന്ന വീടിന് അഞ്ചുകോടിരൂപയാണ് ചെലവിടാൻ ഉദ്ദേശിച്ചത്. ഇതിന്റെ വരുമാനസ്രോതസ്സും അന്വേഷിക്കുമെന്നും കസ്റ്റംസ് അധികൃതർ വ്യക്തമാക്കി.

സ്വപ്‌നക്കു ചുരുങ്ങിയ കാലം കൊണ്ട് വൻ സാമ്പത്തിക വളർച്ച ഉണ്ടായിരുന്നു. തിരുവനന്തപുരം കണ്ണേറ്റ്മുക്കിലാണ് ഒൻപത് സെന്റ് സ്ഥലത്ത് വൻ ആഡംബര വസതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് സ്വപ്‌ന തുടക്കമിട്ടിരുന്നത്. സൂട്ട് റൂമുകളോട് കൂടിയതായിരുന്നു ഈ വസതി. നിർമ്മാണ ചുമതല സരിത്തുമായി ബന്ധമുള്ള ആൾക്കാണ് നൽകിയിരുന്നത്.

swapna suresh arrest
Advertisment