Advertisment

സ്വപ്നയെ അഞ്ച് ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു, ബന്ധുക്കളെ കാണാന്‍ കോടതി അനുമതി നല്‍കി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിയായ സ്വപ്‌ന സുരേഷിനെ അഞ്ച് ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. നിലവില്‍ തനിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് സ്വപ്ന കോടതിയില്‍ പറഞ്ഞു. എന്തുകൊണ്ടാണ് ബന്ധുക്കളെ കാണാന്‍ അനുമതി നല്‍കാത്തതെന്നും ബന്ധുക്കളെ കാണാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് എല്ലാദിവസവും ബന്ധുക്കളെ കാണാന്‍ കോടതി അനുമതി നല്‍കി.

Advertisment

publive-image

സ്വപ്നയെ വീണ്ടും കസ്റ്റഡിയില്‍ ലഭിക്കുന്നതോടെ എന്‍.ഐ.എ. അന്വേഷണത്തില്‍ നിര്‍ണായക പുരോഗതിയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. സ്വര്‍ണക്കടത്ത് കേസിലെ നാല് പ്രതികളെ കഴിഞ്ഞദിവസം എന്‍.ഐ.എ. കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. സ്വപ്‌നയെ കൂടി കസ്റ്റഡിയില്‍ കിട്ടിയതോടെ ഇവരെ ഒരുമിച്ചിരുത്തി ചോദ്യംചെയ്യും.

 

swana suresh
Advertisment