Advertisment

സ്വര്‍ണക്കടത്ത് കേസ്: സ്വപ്‌നയുടെയും സരിത്തിന്റെയും രഹസ്യമൊഴി രേഖപ്പെടുത്തുന്നു; ഉന്നത വ്യക്തികളെ കുറിച്ച് മൊഴിയിലുണ്ടെന്ന് സൂചന

New Update

publive-image

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെയും സരിതിന്റെയും രഹസ്യമൊഴി രേഖപ്പെടുത്തുന്നു. കസ്റ്റംസ് കേസിലാണ് രഹസ്യമൊഴി എടുക്കുന്നത്. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട ഉന്നത വ്യക്തികളെ കുറിച്ച് മൊഴിയിലുള്ളതായാണ് സൂചന.

കുറ്റകൃത്യത്തിൽ ഉൾപ്പെട്ട ഉന്നത വ്യക്തികളെ കുറിച്ച് ഇവർ കസ്റ്റംസിന് മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് രഹസ്യമൊഴി രേഖപ്പെടുത്താൻ ആവശ്യപ്പെട്ട് ഇവർ കോടതിയെ സമീപിച്ചത്. മജിസ്ട്രേറ്റ് കോടതിയാണ് സിആർപിസി 164 പ്രകാരമുള്ള മൊഴിയെടുക്കുന്നത്.

Advertisment