Advertisment

വിധി കേട്ടപ്പോള്‍ ഞാന്‍ തകര്‍ന്ന് പോയി, ”കേരളത്തിലെ ജനങ്ങള്‍ സഞ്ജീവിനെ സ്‌നേഹിക്കുന്നുണ്ട് എന്നെനിക്ക് ഉറപ്പാണ് ; നിങ്ങളുടെ അടിയുറച്ച പിന്തുണ ആവശ്യമാണ്: മലയാളികളില്‍ നിന്നും പിന്തുണ തേടി ശ്വേത ഭട്ട്

New Update

കോഴിക്കോട്: സഞ്ജീവ് ഭട്ടിന്റെ മോചനത്തിന് മലയാളികളില്‍ നിന്നും പിന്തുണ തേടി ഭാര്യ ശ്വേതാഭട്ട്. ”കേരളത്തിലെ ജനങ്ങള്‍ സഞ്ജീവിനെ സ്‌നേഹിക്കുന്നുണ്ട് എന്നെനിക്ക് ഉറപ്പാണ്. വിധി കേട്ടപ്പോള്‍ ഞാന്‍ തകര്‍ന്ന് പോയി. വളരെയധികം നിരാശയിലാണ്.

Advertisment

publive-image

ഈ സമയത്ത് സാമ്പത്തിക പിന്തുണ ലഭിക്കുക എന്നത് ഒരു പ്രധാനപ്പെട്ട കാര്യമാണ്. പക്ഷെ ഞങ്ങള്‍ക്ക് പിന്തുണയും വേണം. ഒരോ ഇന്ത്യക്കാരുടെയും പിന്തുണ പ്രധാനമാണ്. ജനപിന്തുണയാണ് ഈ ഘട്ടത്തില്‍ കൂടുതല്‍ പ്രയോജനകരമാവുക.

സഞ്ജീവ് ഭട്ടിനെ തിരിച്ചു കൊണ്ടുവരികയാണ് ഏറ്റവും പ്രധാനം. അതിനായി ഈ ഘട്ടത്തില്‍ എല്ലാതരം പിന്തുണയും തങ്ങള്‍ക്ക് ആവശ്യമാണ്. ഇക്കാര്യത്തില്‍ കേരളത്തിലുള്ളവര്‍ക്ക് എന്ത് സഹായം ചെയ്യാനാവുമെന്ന് അറിയില്ല. പക്ഷെ കഴിയാവുന്നതെല്ലാം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും ശ്വേതാ ഭട്ട് പറഞ്ഞു.

നിങ്ങള്‍ക്ക് എന്താണ് ചെയ്യാന്‍ കഴിയുക എന്നെനിക്ക് അറിയില്ല, ഇന്റര്‍നെറ്റിലൂടെ കാര്യങ്ങളെ ആളുകളെ അറിയിക്കുകയോ ആളുകളെ സംഘടിപ്പിക്കുകയോ മാര്‍ച്ച് സംഘടിപ്പിക്കുകയോ ഒക്കെ ചെയ്യാം നിങ്ങളെ കൊണ്ട് സാധിക്കാവുന്നതെല്ലാം ചെയ്യണം. തെറ്റായ കാര്യത്തിനാണ് സഞ്ജീവിനെ ജയിലിലടച്ചതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിക്കണം.-” ശ്വേതാ  പറഞ്ഞു.

Advertisment