Advertisment

പെ​നാ​ൽ​റ്റി​യി​ൽ ദ​ക്ഷി​ണ​കൊ​റി​യ വീ​ണു; വ​ര​വ​റി​യി​ച്ച് സ്വീ​ഡി​ഷ് പ​ട

New Update

Advertisment

സ്വീ​ഡി​ഷ് പ​ട ലോ​ക​ക​പ്പി​ൽ വ​ര​വ​റി​യി​ച്ചു. ദ​ക്ഷി​ണ കൊ​റി​യ​യ്ക്കെ​തി​രേ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​യി​രു​ന്നു സ്വീ​ഡ​ന്‍റെ ജ​യം. പ​ന്ത്ര​ണ്ട് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷ​മാ​ണ് സ്വീ​ഡ​ൻ ലോ​ക​ക​പ്പ് ക​ളി​ക്കു​ന്ന​ത്.



ഗോ​ൾ​ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു​ശേ​ഷം ര​ണ്ടാം പ​കു​തി​യി​ൽ പെ​നാ​ൽ​റ്റി​യി​ലൂ​ടെ​യാ​ണ് സ്വീ​ഡ​ൻ വി​ധി നി​ർ​ണ​യി​ച്ച ഗോ​ൾ നേ​ടി​യ​ത്. 65-ാം മി​നി​റ്റി​ൽ ദ​ക്ഷി​ണ കൊ​റി​യ​യു​ടെ കി ​മി​ൻ വൂ ​ബോ​ക്സി​ൽ വി​ക്ട​ർ ക്ലാ​സ​ണി​നെ വീ​ഴ്ത്തി​യ​തി​നാ​യി​രു​ന്നു റ​ഫ​റി പെ​നാ​ൽ​റ്റി വി​ധി​ച്ച​ത്.

Image result for SWEDEN VS KOREA 2018

ഫൗ​ളി​ന് ആ​ദ്യം റ​ഫ​റി ക​ണ്ണ​ട​ച്ചെ​ങ്കി​ലും പി​ന്നീ​ട് തീ​രു​മാ​നം വീ​ഡി​യോ അ​സി​സ്റ്റ​ന്‍റ് റ​ഫ​റി (വാ​ർ) ക്കു ​വി​ടു​ക​യാ​യി​രു​ന്നു. കി​ക്കെ​ടു​ത്ത നാ​യ​ക​ൻ ആ​ന്ദ്രെ​സ് ഗ്രാ​ൻ​ക്വി​സ്റ്റ് ല​ക്ഷ്യം ക​ണ്ട​തോ​ടെ സ്വീ​ഡ​ൻ മ​ത്സ​ര​ത്തി​ൽ ലീ​ഡ് നേ​ടി.

Ekdal says Sweden are focused on their first World Cup appearance since 2006

ക​ളി​യു​ടെ ആ​ദ്യ നി​മി​ഷ​ങ്ങ​ളി​ൽ മി​ക​ച്ചു​നി​ന്ന​ത് ദ​ക്ഷി​ണ കൊ​റി​യ​യാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് സ്വീ​ഡ​ൻ മ​ത്സ​ര​ത്തി​ൽ ആ​ധി​പ​ത്യം പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടാം പ​കു​തി​യി​ൽ ശ​ക്ത​മാ​യ മേ​ൽ​ക്കൈ​യോ​ടെ​യാ​ണ് സ്വീ​ഡ​ൻ ക​ളി അ​വ​സാ​നി​പ്പി​ച്ച​ത്. ജ​ർ​മ​നി​യും മെ​ക്സി​ക്കോ​യു​മാ​ണ് ഗ്രൂ​പ്പി​ലെ മ​റ്റ് ര​ണ്ട് ടീ​മു​ക​ൾ.

Advertisment