Advertisment

നെയ്യാറ്റിന്‍കരയില്‍ നീന്തല്‍ കുളം തകര്‍ന്ന് അയല്‍വാസിയുടെ വീട് തകര്‍ന്നു 

New Update

publive-image

തിരുവനന്തപുരം: നീന്തൽ കുളം തകർന്ന് അയൽവാസിയുടെ വീട് തകർന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ നെയ്യാറ്റിൻകര വെൺപകലിലാണ് സംഭവം. വെൺപകൽ സ്വദേശി സന്തോഷ് കുമാറിന്റെ വീട്ടിലെ നീന്തൽ കുളം പൊട്ടി തൊട്ടടുത്ത ഗോപാലകൃഷ്ണൻ നായരുടെ വീട്ടിലേക്ക് വെള്ളം ഒഴുകിയെത്തുകയായിരുന്നു.

വീടിന്റെ ഒരു ഭാഗവും മതിലും തകർന്ന് വെളളവും ചെളിയും വീട്ടിനകത്തേക്ക് ഇരച്ചുകയറി. അടുക്കളയ്ക്കും കേടുപാടുണ്ട്. കഴിഞ്ഞ ദിവസം നീന്തൽ കുളത്തിൽ വെള്ളം നിറയ്ക്കുമ്പോഴാണ് ചോർച്ച അനുവപ്പെട്ടത്. ഗോപാലകൃഷ്ണന്റെ വീട്ടിലേക്ക് വെള്ളം ഒഴുകി തുടങ്ങിയതിന് പിന്നാലെ നീന്തൽകുളം പൂർണ്ണമായും പൊട്ടുകയായിരുന്നു.

Advertisment