Advertisment

സ്വിസ് മലയാളീസ് വിന്‍റര്‍ത്തൂര്‍ വാര്‍ഷികത്തോടനുബന്ധിച്ച് സൂറിക്കില്‍ നൃത്ത സംഗീത സംഗമം

New Update

--publive-image

Advertisment

സൂറിച്ച്:  സ്വിറ്റ്സര്‍ലന്‍ഡിലെ കലാ സാംസ്കാരിക സംഘടനയായ സ്വിസ് മലയാളിസ് വിന്‍റര്‍ത്തൂര്‍ പ്രവാസി മലയാളികള്‍ക്കായി നൃത്ത സംഗീത സംഗമം ഒരുക്കുന്നു.  സംഘടനയുടെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് നൃത്ത സംഗീത വിരുന്ന് ക്രമീകരിച്ചിരിക്കുന്നത്.

അനുഗ്രഹീത ഗായകന്‍ ഫാ. വില്‍സണ്‍ മേച്ചേരില്‍ നേതൃത്വം നല്‍കുന്ന നൃത്ത സംഗീത സായാഹ്നം സ്വിസ് മലയാളീസ് വിന്‍റര്‍ത്തൂറിന്റെ പതിനേഴാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ ഏഴാം തീയതിയാണ് ഒരുക്കിയിരിക്കുന്നത്.

പ്രശസ്ത കലാപ്രതിഭകള്‍ പങ്കെടുക്കുന്ന ഈ കലാവിരുന്നിലേക്ക് ഏവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നതായി സെബാസ്റ്റ്യന്‍ പാറയ്ക്കല്‍, മാര്‍ട്ടിന്‍ പുതിയേടത്ത്, റോയി പറങ്കിമാലില്‍, ബിജു പാറത്തലയ്ക്കല്‍, ബിജോ പുതിയേടത്ത്  എന്നിവര്‍  അറിയിച്ചു .

Advertisment