Advertisment

സ്വിസ്സ്‌ കേരള വനിതാഫോറം മാർച്ച്‌ 8-ന് ലോക വനിതാ ദിനം കൊണ്ടാടും

New Update

സൂറിക്ക് . സ്വിസ്സ്‌ കേരള വനിതാഫോറത്തിന്റെ ആഭിമുഖ്യത്തിൽ‌ നടത്തുന്ന ലോകവനിതാ ദിന ആഘോഷത്തിൽ സ്വിറ്റ്സർലാൻഡിന്റെ നാനാഭാഗത്തു നിന്നും ഇതര വനിതാപ്രസ്ഥാനങ്ങളിലെ ഭാരവാഹികളും, അംഗങ്ങളും മാർച്ച്‌ 8- നു ബാസലിൽ സംയുക്തമായി സമ്മേളിക്കും.

Advertisment

publive-image

വനിതാ ദിന ആഘോഷ പരിപാടിയുടെ ഉദ്ഘാടനം സ്വിറ്റ്സർലാൻഡ്‌‌, വത്തിക്കാൻ രാജ്യങ്ങളുടെ ചുമതല വഹിക്കുന്ന ഇന്ത്യൻ എംബസ്സിയിലെ സെക്കന്റ്‌ സെക്രട്ടറി റോഷ്ണി തൊംസൺ IFS ‌ നിർവഹിക്കും. തുടർന്ന് നടക്കുന്ന സെമിനാറിൽ സ്ത്രീ ശാക്തീകരണം, കാലഘട്ടത്തിനനുസരിച്ച്‌ സമൂഹത്തിൽ സ്ത്രീകളുടെ സംഭാവന, സമകാലീന പ്രസക്തമായ സ്ത്രീ വിഷയങ്ങൾ എന്നിവയെക്കുറിച്ച്‌ മുഖ്യ പ്രഭാഷകരായ റോഷ്ണി തോംസണും, ബനാറസ്‌ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും, ഇന്ത്യൻ എംബസ്സിയിലെ ഒന്നാം  സെക്രട്ടറി ഡോ: പീയൂഷ്‌ സിംഗിന്റെ പത്നി പ്രൊഫസർ: പ്രിയങ്ക സിംഗും സംസാരിക്കും.

യൂറോപ്പിൽ സേവനം അനുഷ്ഠിച്ച്‌, നാടിന്റെ സമൃദ്ധിക്ക്‌‌ നട്ടെല്ലായിത്തീർന്ന സീനിയർ സിറ്റിസൺ ഇന്ത്യൻ വനിതകളെ ചടങ്ങിൽ ആദരിക്കും, വിനോദ വിജ്ഞാനപ്രദമായ ചർച്ചകൾക്ക്‌ ഒടുവിൽ ഉച്ചഭക്ഷണവും ഫോറം ഒരുക്കിയിട്ടുണ്ട്‌.

വളരെ വിപുലമായ പരിപാടികളോടെയാണ് ഇത്തവണത്തെ ലോകവനിതാ ദിന ആഘോഷമെന്നും, പങ്കെടുക്കുവാൻ താത്പര്യമുള്ള എല്ലാ വനിതകളേയും, സന്തോഷത്തോടെ സവിനയം സ്വാഗതം ചെയ്യുന്നതായും സ്വിസ്സ്‌ കേരള വനിതാഫോറം സംഘാടകർ അറിയിച്ചു.

Advertisment