Advertisment

സ്വിസ്സില്‍ കരോള്‍ സംഗീതം പാടാന്‍ കൂട്ടാക്കാഞ്ഞ മുസ്ലീംകുട്ടികളുടെ പിതാവ് 500 ഫ്രാങ്ക് പിഴയൊടുക്കണം

New Update

publive-image

Advertisment

സൂറിച്ച്:  കരോള്‍ സംഗീതം ആലപിക്കുവാന്‍ സ്കൂളില്‍ ഹാജരാകാതിരുന്ന മുസ്ലീം വിദ്യാര്‍ഥികളുടെ പിതാവ് 500 ഫ്രാങ്ക് പിഴയടക്കണം. സ്കൂള്‍ അധികൃതര്‍ 500 ഫ്രാങ്ക് പിഴ ചുമത്തിയതിനെതിരെ കോടതിയെ സമീപിച്ച പിതാവിനാണ് പിഴയടച്ചേ മതിയാകൂ എന്ന ഉത്തരവ് കോടതി നല്‍കിയത്.

പിതാവ് എന്ന നിലയിലുള്ള തന്റെ കടമ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടത്തിനാണ് പിഴ ശിക്ഷ. ക്രിസ്തുമസ് കരോള്‍ സംഗീതം ആലപിക്കുന്നത് മതപരമായ ചടങ്ങല്ലെന്നും സാധാരണ ക്ലാസിന്റെ ഭാഗമാണെന്നുമായിരുന്നു സ്കൂള്‍ അധികൃതരുടെ വാദം. എന്നാല്‍ ഇതംഗീകരിക്കാതെയാണ് തന്റെ മൂന്ന്‍ കുട്ടികളെയും പിതാവ് ആ ദിവസം സ്കൂളില്‍ അയയ്ക്കാതിരുന്നത്. പിതാവിന്റെ വാദം കോടതി അംഗീകരിച്ചില്ല.

 

Advertisment