Advertisment

സ്വിസ്സ് - കേരളാ വനിതാ ഫോറം ക്രിസ്തുമസ്സ് ആഘോഷിച്ചു

author-image
ഷിജി ചീരംവേലില്‍
Updated On
New Update
Advertisment

ബാസല്‍.   സ്വിസ്സ് - കേരളാ വനിതാ ഫോറത്തിന്‍റെ  നേതൃത്വത്തില്‍   ബാസലിലെ മ്യൂൺഹൻസ്റ്റൈനിൽ  ക്രിസ്തുമസ്  ആഘോഷിച്ചു . സ്നേഹത്തിന്റെ, സന്തോഷത്തിന്റെ, പ്രത്യാശയുടെ ക്രിസ്തുമസ്സ് സന്ദേശത്തൊടൊപ്പം സഹോദര്യത്തിന്റെ  അനുഭവം  പങ്കുവെക്കലായി മാറി   ഈ  വര്‍ഷത്തെ  ക്രിസ്തുമാസ്സ്  ആഘോഷം

publive-image

ഓർമ്മയിലെ ആ പഴയ പുൽകൂടും, പാതിരാ കുർബാനയും, നിറഞ്ഞുനിന്ന  മലയാളികളുടെതായ

ഗ്രഹാതുരത്ത്യം നിറഞ്ഞു തുളുമ്പുന്നചില നുറുങ്ങു നിമിഷങ്ങൾ കൂടി ഈ ക്രിസ്തുമസ്സ് കുടുംബ കൂട്ടായ്മ സമ്മാനിക്കുകയുണ്ടായി.  ക്രിസ്തുമസ്  ആഘോഷങ്ങളുടെ  ഭാഗമായി   വിവിധ  കലാപരിപാടികളും  സംഘടിപ്പിചിരുന്നു.    ചിരിയും, ചിന്തയും, ഉല്ലാസവും നിറഞ്ഞ ഒരു മനോഹരമായ സായാഹ്നമായിരുന്നു  കേരളാ വനിതാ ഫോറത്തിന്‍റെ  നേതൃത്വത്തില്‍ സംഘടിപ്പിച്ചത് .

സ്വിസ്സ്- കേരളാ വനിതാഫോറം പ്രസിഡന്റ് - ലീന കുളങ്ങര, സെക്രട്ടറി - അനു കിടങ്ങത്തുപറമ്പിൽ, പി.ആർ. ഒ - റോഷൻ പുരയ്ക്കൽ, ഈവന്റ് കോർഡിനേറ്റേർസ് - ദീപ മാതൃ, അനി മരിയ സിറിയക്, എക്സീകൂട്ടിവ് അംഗങ്ങളായ ലെനി ഫിലിപ്പ്, പ്രീയ ജോസഫ്, ജസീന്ത ബാബു എന്നിവർ  പരിപാടികള്‍ക്ക് നേത്യത്വം വഹിച്ചു.

ടോം കുളങ്ങരയുടെ  നേതൃത്വത്തിലായിരുന്നു   സ്നേഹ  വിരുന്നൊരുക്കിയത് ,

 

Advertisment