Advertisment

കൊല്ലത്ത് ആളൊഴിഞ്ഞ പറമ്പില്‍ വടിവാളുകളും കമ്പിവടികളും തുണിയില്‍ പൊതിഞ്ഞ നിലയില്‍ ; പരിശോധനയില്‍ ഇരുമ്പ് ദണ്ഡുകളും കണ്ടെത്തി

New Update

ഓച്ചിറ : കൊല്ലത്ത് പായിക്കുഴിയിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നുംതുണിയിൽ പൊതിഞ്ഞ നിലയിൽ വടി വാളുകളും കമ്പി വടിയും കണ്ടെടുത്തു. പായിക്കുഴി നാരായണ മന്ദിരത്തിൽ പൊന്നമ്മയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ജോലിക്കെത്തിയ തൊഴിലുറപ്പ് തൊഴിലാളികളാണ് വടി വാളുകൾ കണ്ടെത്തിയത്. തിരച്ചിലിൽ രണ്ടു ഇരുമ്പ് ദണ്ഡുകളും കണ്ടെത്തി.

Advertisment

publive-image

ഓച്ചിറ പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. പ്രദേശത്തെ ഗുണ്ടാ സംഘങ്ങളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. വലിയകുളങ്ങര പള്ളിമുക്കിന് സമീപത്തെ ആൾ താമസമില്ലാത്ത വീടിന്റെ ടെറസിൽ 3 വർഷം മുൻപ് രക്തക്കറ പുരണ്ട 6 വടിവാളുകൾ കണ്ടെത്തിയിരുന്നു.

6 മാസം മുൻപ് ഞക്കനാലിൽ എസ്എൻഡിപി ശാഖയോഗ മന്ദിരത്തിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തു നിന്നും ഇരുചക്ര വാഹനത്തിന്റെ പൽച്ചക്രവും ഉരുക്ക് ദണ്ഡുകളും നാട്ടുകാർ കണ്ടെത്തിയിരുന്നു. ഒരാഴ്ച മുൻപാണ് ഗുണ്ടാസംഘം യുവാവിനെ തട്ടിക്കൊണ്ടു പോയി വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം റോഡിൽ തള്ളിയത്. പതിനേഴുകാരനെ അമ്മയുടെ മുന്നിൽവച്ചു വെട്ടിപ്പരുക്കേൽപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു സംഘം യുവാവിനെ ആക്രമിച്ചത്.

ഗുണ്ടാസംഘങ്ങളുടെ കേന്ദ്രമായ ഓച്ചിറയിൽ തോക്കുൾപ്പെടെയുള്ള ആയുധങ്ങളുടെ കൈമാറ്റവും വ്യാപാരവും ഉണ്ടത്രെ.  ഓൺലൈനിൽ ആയുധങ്ങൾ വാങ്ങി മറിച്ചു വിൽക്കുന്ന സംഘങ്ങളും ഉണ്ട്. പൊലീസ് പരിശോധന ഭയന്ന് ഗുണ്ടാസംഘങ്ങൾ ആയുധങ്ങൾ ഒളിപ്പിക്കാൻ താമസമില്ലാത്ത വീടുകളും ആളൊഴിഞ്ഞ പറമ്പുകളും ആണ് ഉപയോഗിക്കുന്നത്.

Advertisment