Advertisment

ചരിത്ര വിജയത്തില്‍ വികാരഭരിതയായി അനുഷ്‌ക; ഭാര്യയെ വാരിപ്പുണര്‍ന്ന് ഇന്ത്യന്‍ നായകന്‍

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

സിഡ്‌നി: ഓസ്‌ട്രേലിയന്‍ മണ്ണില്‍ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ചരിത്രം കുറിച്ചതു കാണാന്‍ ഭാര്യ അനുഷ്‌ക ശര്‍മ്മയും എത്തിയിരുന്നു. സിഡ്‌നി ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞതോടെയാണ് ഇന്ത്യയ്ക്ക് പരമ്പര കിട്ടിയത്. ഈ സമയം ഗ്യാലറിയില്‍ ഉണ്ടായിരുന്ന അനുഷ്‌ക ഫ്‌ലൈയിങ് കിസ് നല്‍കിയാണ് കോഹ്‌ലിയോടുള്ള തന്റെ സ്‌നേഹം പ്രകടിപ്പിച്ചത്.

Advertisment

publive-image

മത്സരശേഷം അനുഷ്‌കയെയും കൊണ്ടാണ് കോഹ്‌ലി സ്റ്റേഡിയത്തിലേക്ക് എത്തിയത്. ഇന്ത്യന്‍ ടീമിന് ചരിത്ര നേട്ടം സമ്മാനിച്ച ഇന്ത്യന്‍ നായകന്റെ ഭാര്യയെന്ന അഭിമാനത്തോടെയാണ് കോഹ്‌ലിയുടെ കൈപിടിച്ച് അനുഷ്‌ക മൈതാനത്തേക്ക് എത്തിയത്. ഒരു ഘട്ടത്തില്‍ വികാരഭരിതയായ അനുഷ്‌കയെ കോഹ്‌ലി വാരിപ്പുണരുകയും ചെയ്തു.

publive-image

കോഹ്‌ലിയുടെ കരിയറില്‍ വീഴ്ചകള്‍ ഉണ്ടായപ്പോള്‍ പലരും അനുഷ്‌കയെയാണ് കുറ്റപ്പെടുത്തിയത്. എന്നാല്‍ ഇന്ന് ഓസ്‌ട്രേലിയന്‍ മണ്ണില്‍ കോഹ്‌ലി പുതു ചരിത്രം എഴുതിയപ്പോള്‍ അതിനു കാരണക്കാരിയാകാന്‍ കഴിഞ്ഞതിന്റെ അഭിമാനമാണ് അനുഷ്‌കയ്ക്ക്.

publive-image

ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്. ആദ്യ പരമ്പര നേട്ടത്തിന് വേണ്ടി ഇന്ത്യ കാത്തിരുന്നത് പതിറ്റാണ്ടുകളും 12 പര്യടനങ്ങളുമാണ്. സൗരവ് ഗാംഗുലിയും ധോണിയുമെല്ലാം പരാജയപ്പെട്ടിടത്താണ് കോഹ്‌ലിക്ക് കീഴില്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ ചരിത്രമെഴുതിയത്.

publive-image

ഓസ്‌ട്രേലിയക്കെതിരെ അവരുടെ നാട്ടില്‍ പരമ്പര നേടുന്ന അഞ്ചാമത്തെ മാത്രം സന്ദര്‍ശക രാജ്യമാണ് ഇന്ത്യ. ഇതിന് മുമ്പ് ഇംഗ്ലണ്ട്, വിന്‍ഡീസ്, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ മാത്രമാണ് ഓസ്‌ട്രേലിയയില്‍ അവര്‍ക്കെതിരെ പരമ്പര നേടിയിട്ടുള്ളത്.

https://twitter.com/VirushkaUpdate_/status/1082152967745093633/photo/1

Advertisment