Advertisment

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും ഫിഫ റഫറിയുമായിരുന്ന ഒളിമ്പ്യന്‍ സയ്യിദ് ഷാഹിദ് ഹക്കീം അന്തരിച്ചു

New Update

publive-image

Advertisment

ബെംഗളൂരു: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും ഫിഫ റഫറിയുമായിരുന്ന സയ്യിദ് ഷാഹിദ് ഹക്കീം (82) അന്തരിച്ചു. ഞായറാഴ്ച ഗുല്‍ബര്‍ഗയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

മുന്‍ ഇന്ത്യന്‍ ടീം പരിശീലകനായിരുന്ന സയ്യിദ് അബ്ദുള്‍ റഹീമിന്റെ മകനായ ഇദ്ദേഹം 1960-ലെ റോം ഒളിമ്പിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിലെ അംഗമായിരുന്നു. ദ്രോണാചാര്യ പുരസ്‌കാര ജേതാവാണ്.

1982-ല്‍ ഡല്‍ഹിയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിച്ച പി.കെ ബാനര്‍ജിയുടെ സഹ പരിശീലകനായിരുന്നു.

പിന്നീട് നടന്ന മെര്‍ദേക്ക കപ്പില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലക ചുമതല ലഭിച്ചത് ഹക്കീമിനായിരുന്നു. മഹീന്ദ്ര ആന്റ് മഹീന്ദ്ര, സാല്‍ഗോക്കര്‍ തുടങ്ങിയ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്.

Advertisment