കുവൈറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം വലിച്ചെറിഞ്ഞ പ്രവാസി അറസ്റ്റില്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Wednesday, July 17, 2019

കുവൈറ്റ് : കുവൈറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം വലിച്ചെറിഞ്ഞ പ്രവാസി അറസ്റ്റില്‍ . റോദ കോപ്പറേറ്റീവ് സൊസൈറ്റി ബ്രാഞ്ചിനു സമീപമാണ് ഇയാള്‍ മൃതദേഹം വലിച്ചെറിയാന്‍ ശ്രമിച്ചത്.

സൊസൈറ്റിയ്ക്ക് സമീപം ഒരാള്‍ വാഹനത്തിലെത്തി എന്തോ വലിച്ചെറിയാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍ പെട്ട സ്വദേശി പൗരനാണ് ശ്രമം തടഞ്ഞത്. എന്താണ് വലിച്ചെറിയാന്‍ ശ്രമിക്കുന്നതെന്ന് ഇയാള്‍ ചോദിച്ചു.

തുടര്‍ന്നാണ് കുഞ്ഞിന്റെ മൃതദേഹമാണെന്ന് കണ്ടെത്തിയത്. ഉടന്‍ തന്നെ യുവാവ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു . സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടനടി സ്ഥലത്തെത്തി പ്രവാസിയെ അറസ്റ്റ് ചെയ്തു.

ഈജിപത്യന്‍ യുവാവിനും ഫിലിപ്പൈന്‍ യുവതിയ്ക്കും അവിഹിത ബന്ധത്തില്‍ പിറന്ന കുഞ്ഞിന്റെ മൃതദേഹമാണിതെന്നും പണം വാങ്ങി മൃതദേഹം ഉപേക്ഷിക്കാന്‍ താന്‍ സഹായിക്കുകയായിരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കി.

 

 

×