കുവൈറ്റില്‍ പ്രവാസികളെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ സഹോദരങ്ങള്‍ പിടിയില്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, September 11, 2018

കുവൈറ്റ് : കുവൈറ്റില്‍ പ്രവാസികളെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ സഹോദരങ്ങള്‍ പിടിയില്‍ . സിറിയന്‍ പ്രവാസികളാണ് പിടിയിലായത്. ഇവര്‍ മൂവരും സഹോദരങ്ങളുമാണ്. മൂര്‍ച്ചയേറിയ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി പ്രവാസികളെ കൊള്ളയടിക്കുകയാണ് ഇവരുടെ രീതി.

നിരവധി പേരുടെ പരാതികളെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത് ഇവരെ ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

×