കുവൈറ്റില്‍ പ്രവാസി യുവതിയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച യുവാവിനെതിരെ പരാതി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, August 10, 2018

കുവൈറ്റ് : കുവൈറ്റില്‍ പ്രവാസി യുവതിയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച യുവാവിനെതിരെ പരാതി . ഒരു സ്വകാര്യ പരസ്യകമ്പനിയില്‍ ജോലി ചെയ്യുന്ന പ്രവാസി യുവതിയാണ് ഇതെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകനെതിരെ സാല്‍മിയ പൊലീസില്‍ പരാതി നല്‍കിയത്.

വാട്‌സ്ആപ്പ് വഴി താനുമായി അവിഹിത ബന്ധം ഉണ്ടാക്കിയെടുക്കാന്‍ ഇയാള്‍ ശ്രമിക്കുന്നുവെന്നാണ് യുവതി പറയുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇയാള്‍ തനിക്ക് ഫോട്ടോകളും പ്രണയസന്ദേശങ്ങളും പതിവായി അയക്കുന്നു .

എന്നാല്‍ തിരിച്ച് പ്രതികരിക്കാതിരുന്നതിനെ തുടര്‍ന്ന് പാതിരാത്രിയില്‍ ഫോണ്‍ വിളിച്ച് സംസാരിക്കുകയും പ്രണയാഭ്യര്‍ത്ഥന നടത്തുകയും ചെയ്യുന്നു. ഇയാളെ ചോദ്യം ചെയ്യലിന് വിളിച്ചു വരുത്തി.

×