Advertisment

എറണാകുളം - അങ്കമാലി അതിരൂപതയിലെ സഹായമെത്രാന്മാര്‍ പുറത്തേയ്ക്കെന്നു സൂചന. അഡ്മിനിസ്ട്രേറ്റര്‍ പദവിയില്‍ നിന്നും മാര്‍ ജേക്കബ് മനത്തോടത്തിനെ പുറത്താക്കി. പുതിയ ആളെ ഉടന്‍ നിയമിക്കും. അതിരൂപതയില്‍ ഇനി ഏക മെത്രാന്‍ മാത്രം. കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി പൂര്‍ണ്ണഭരണ ചുമതലയേറ്റെടുത്തു. നിര്‍ണ്ണായക തീരുമാനങ്ങളുടെ പ്രഖ്യാപനം ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക്

New Update

publive-image

Advertisment

കൊച്ചി : സീറോമലബാര്‍ സഭയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളിലും അച്ചടക്ക രാഹിത്യത്തിലും ശക്തമായ അച്ചടക്ക നടപടികളുമായി വത്തിക്കാന്‍.

സഭാ തലവനായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ച മെത്രാന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ ഉള്‍പ്പെടെ സ്വീകരിച്ചുകൊണ്ടാണ് നടപടികള്‍ എന്നാണ് വിവരം . സഭയിലെ തിരുത്തല്‍ നടപടികള്‍ ഇന്ന് വൈകിട്ട് വത്തിക്കാന്‍ ഔദ്യോഗികമായി പുറത്തുവിടും.

നടപടികളുടെ ഭാഗമായി എറണാകുളം - അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്ട്രേറ്റര്‍ ആയി നിയമിതനായിരുന്ന പാലക്കാട് ബിഷപ്‌ മാര്‍ ജേക്കബ് മനത്തോടത്തിനെ ഈ ചുമതലയില്‍ നിന്നും പുറത്താക്കി . അദ്ദേഹത്തിനു ഇനി പാലക്കാട് രൂപതയുടെ ചുമതല മാത്രമായിരിക്കും ഉണ്ടാകുക. ദിവസങ്ങള്‍ക്ക് മുന്‍പ് വ്യാജരേഖ കേസില്‍ സഭക്കെതിരെ പത്രസമ്മേളനം നടത്തിയ വ്യക്തിയാണ് മാര്‍ ജേക്കബ് മനത്തോടത്ത്.

publive-image

ഒപ്പം എറണാകുളം - അങ്കമാലി അതിരൂപതാ സഹായ മെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരെയും ചുമതലകളില്‍ നിന്നും നീക്കും എന്നാണ് സൂചനകള്‍. ഇവരെ അതിരൂപതാ കാര്യാലയത്തില്‍ നിന്നും മാറ്റി മെത്രാന്റെ ചുമതലകള്‍ ഇല്ലാതെ മറ്റെവിടെയെങ്കിലും സ്ഥാപനങ്ങളില്‍ നിയമിക്കാനാണ് സാധ്യത.

അതിരൂപതയില്‍ ഇനി സഹായ മെത്രാന്മാര്‍ ഉണ്ടാകില്ലെന്നാണ് സൂചന . പകരം മാര്‍ ജോര്‍ജ് ആലഞ്ചേരി വീണ്ടും അതിരൂപതയുടെ പൂര്‍ണ്ണ ഭരണ ചുമതല ഏറ്റെടുത്തു . വത്തിക്കാന്‍ നിര്‍ദേശ പ്രകാരം ഇന്നലെ വൈകിട്ട് 7.45 നു അതിരൂപതാ കാര്യാലയത്തിലെത്തി അദ്ദേഹം ചുമതലയേറ്റു.

publive-image

അതിരൂപതയില്‍ ഇനി സഹായ മെത്രാന്മാര്‍ക്ക് പകരം ഏക മെത്രാനെയായിരിക്കും നിയമിക്കുക. അത് അടുത്ത സിനഡില്‍ തീരുമാനിക്കും . വത്തിക്കാനിലെ അതേ ഭരണ സംവിധാനമായിരിക്കും അതിരൂപതയില്‍

അതിനൊപ്പം എറണാകുളം - അങ്കമാലി അതിരൂപതയില്‍ ഭരണകാര്യങ്ങളില്‍ കര്‍ദ്ദിനാളിനെ സഹായിക്കാന്‍ പുതിയ അഡ്മിനിസ്ട്രേറ്ററെ നിയമിക്കും. അതിരൂപതയിലെ മുതിര്‍ന്ന ഒരു വൈദികനായിരിക്കും ചുമതല എന്നാണ് റിപ്പോര്‍ട്ടുകള്‍.

cardinal george alanchery
Advertisment