സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ (എസ് .എം.സി.എ, കുവൈറ്റ്)സഭാദിന-ദുഃഖ്റാന തിരുനാൾ സംഗമം ജൂലൈ 12 ന്

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, July 11, 2019

കുവൈറ്റ്: സീറോ മലബാർ സഭയുടെ കേരളത്തിന് പുറത്തുള്ള ആദ്യത്തെ ഔദ്യോഗിക ലെയിറ്റി സംഘടനയായ എസ്‌.എം.സി.കുവൈറ്റ്  സഭാദിന-ദുഃഖ്റാന തിരുനാൾ സംഗമം വിവിധങ്ങളായ പരിപാടികളോടെ നടത്തപ്പെടുന്നു.

 

2019 ജൂലൈ 12 വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ മൈദാൻ ഹവല്ലിയിലെ അമേരിക്കൻ ഇന്റർനാഷണൽ സ്‌കൂൾ ആഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടികൾ നടത്തപ്പെടുന്നത്.

സംഘടന രജതജൂബിലി വർഷത്തിലേക്കു പ്രവേശിച്ചിരിക്കുന്ന  അവസരത്തിൽ പരിപാടികളിൽ ഏറ്റവും ശ്രദ്ധേയമാകുന്നത് 60പരം  കലാകാരികൾ ചേർന്നവതരിപ്പിക്കുന്ന പാരമ്പര്യ കലാവിരുന്നായ മെഗാ മാർഗം കളിയാണ്. അതുപോലെ ബൈബിൾ നാടകങ്ങൾ, ചവിട്ടു നാടകം തുടങ്ങിയ കലാവിരുന്നുകൾ  ആഘോഷങ്ങൾക്കു മാറ്റു കൂട്ടുന്നു.

ആഘോഷങ്ങളുടെ ഔദ്യോഗിക ഉൽഘാടനം സീറോ മലബാർ വടക്കേ അറേബ്യൻ എപ്പിസ്കോപ്പൽ വികാരി റവ. ഫാ. ജോണി ലോണിസ് മഴുവഞ്ചേരി (OFM Cap) നിർവഹിക്കുന്നതാണ്. തദവസരത്തിൽ കഴിഞ്ഞ മാർച്ച് മാസം നടന്ന CBSE പരീക്ഷയിൽ 10, 12 ക്‌ളാസുകളിൽ 90%നു മുകളിൽ മാർക്കു വാങ്ങി വിജയിച്ച സംഘടനാoഗങ്ങളുടെ കുട്ടികളെയും, വീഡിയോ ചലഞ്ച് പ്രസംഗ മത്സരത്തിൽ വിജയികളായവരെയും  ആദരിക്കുന്നതുമാണ്.

×