Advertisment

കോവിഡ് വ്യാപനം; ഇത്തവണത്തെ സീറോമലബാര്‍ സഭാദിനം ആഘോഷങ്ങളില്ലാതെ ആചരിക്കും

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കാക്കനാട്: ഭാരതത്തിന്‍റെ അപ്പസ്തോലനായ മാര്‍തോമാശ്ലീഹായുടെ രക്തസാക്ഷിത്വ ദിനമായ ജൂലൈ മൂന്നാം തീയതിയാണ് സീറോമലബാര്‍സഭയില്‍ സഭാദിനമായി ആചരിക്കുന്നത്. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ പതിവ് ആഘോഷങ്ങളില്ലാതെയാണ് സഭാകേന്ദ്രമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ സഭാദിനാചരണം നടക്കുന്നത്.

Advertisment

publive-image

ജൂലൈ മൂന്നാം തീയതി വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് സീറോമലബാര്‍സഭയുടെ പിതാവും തലവനുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാര്‍മ്മികത്വത്തില്‍ ആഘോഷപൂര്‍വ്വമായ റാസ കുര്‍ബാന അര്‍പ്പിക്കപ്പെടുന്നതാണ്.

വി. കുര്‍ബാനയര്‍പ്പണത്തില്‍ പങ്കെടുക്കുന്നതിന് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ റാസകുര്‍ബാന സഭയുടെ യുട്യൂബ് ചാനല്‍, ഫെയ്സ്ബുക്ക് എന്നീ മാധ്യമങ്ങള്‍ വഴി ലൈവ് സ്ട്രീമിംങ്ങ് നടത്തുവാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. സഭാദിനാചരണത്തോടനുബന്ധിച്ച് സാധാരണ നടത്താറുള്ള പൊതുസമ്മേളനം ഈ വര്‍ഷം ഉണ്ടായിരിക്കുന്നതല്ല.

കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍, കോവിഡാനന്തര സഭാജീവിതശൈലി അവതരിപ്പിച്ചുകൊണ്ടുള്ള മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സഭാദിന ഇടയലേഖനം കഴിഞ്ഞ ഞായറാഴ്ച വി. കുര്‍ബാന അര്‍പ്പിച്ച ദൈവാലയങ്ങളില്‍ വായിച്ചിരുന്നു. ദൈവാലയത്തില്‍ അര്‍പ്പിക്കുന്ന വി. കുര്‍ബാനയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇടയലേഖനം മറ്റ് മാധ്യമങ്ങളിലൂടെ സംലഭ്യമാക്കുകയും ചെയ്തിരുന്നു.

syro malabar saba
Advertisment