Advertisment

എറണാകുളം അങ്കമാലി സഹായമെത്രാന്മാർക്കും മൂന്നു വൈദികര്‍ക്കും കത്തോലിക്കാ സഭാ സിനഡിന്റെ ശാസന ; വൈദികരെ ശാസിച്ചത് മെത്രാന്‍ സമിതി യോഗത്തിലേക്ക് വിളിച്ചു വരുത്തി. ഈ നില തുടര്‍ന്നാല്‍ പൌരോഹിത്യത്തില്‍ തുടരാന്‍ കഴിയില്ലെന്ന് മുന്നറിയിപ്പ്

New Update

എറണാകുളം അങ്കമാലി സഹായമെത്രാന്മാർക്കും മൂന്നു വൈദികര്‍ക്കും കത്തോലിക്കാ സഭ സിനഡിന്റെ ശാസന. രണ്ട് സഹായ മെത്രാന്മാരെയും വിമതവൈദികരുമായ കുര്യാക്കോസ് മുണ്ടാടൻ , ഫാദർ വട്ടോളി , ജോസ് പാറേക്കാട്ടിൽ എന്നിവരെ സിനഡിൽ വിളിച്ചു വരുത്തി ശാസിച്ചു .അനാവശ്യ വിവാദങ്ങൾക്കു വളം വെച്ച് നൽകിയത് സഹായ മെത്രാന്മാരെന്ന് ബിഷപ്പുമാര്‍ ആരോപിച്ചു. ഈ നില തുടർന്നാൽ വൈദിക വൃത്തിയിൽ ഈ സഭയിൽ തുടരുവാൻ സാധിക്കില്ല എന്നും മെത്രാൻ സമിതി വൈദികരെ അറിയിച്ചു .

Advertisment

publive-image

കാക്കനാട്-എറണാകുളം അങ്കമാലി രൂപതയിൽ ഉരുത്തിരിഞ്ഞ വിവാദങ്ങൾക്ക് സഭയുടെ സപ്പോർട്ട് ഇല്ലെന്ന് സിനഡ് വ്യക്തമാക്കി .അനാവശ്യ വിവാദം ആണ് ഏതാനും ചില വൈദികരും , സഹായ മെത്രാന്മാരും ചേർന്ന് നടത്തിയത് . യാതൊരു ആവശ്യവും ഇല്ലാതെ ആണ് മേജർ ആർച് ബിഷപ്പിനെയും സഭയെയും വിവാദത്തിൽ പെടുത്തിയത് . സ്ഥലം ഇടപാടിൽ സഭക്കും കാർദിനാളിനും അറിഞ്ഞു കൊണ്ടുള്ള വീഴ്ച പറ്റിയിട്ടില്ല .

publive-image

ചില സാങ്കേതിക പിഴവുകൾ മാത്രമാണ് ഉണ്ടായത് . അതിൽ തന്നെ കാർഡിനാളിനെ മനഃപൂർവം വലിച്ചിഴക്കുക ആയിരുന്നു . പൊതുവെ ശാന്തനും പ്രാർത്ഥനയിലും ജീവിക്കുന്ന അദ്ദേഹത്തെ ഈ വിധത്തിൽ മാനം കെടുത്താൻ ശ്രമിച്ചത് കർത്താവിനു നിരക്കുന്ന പ്രവൃത്തി ആണോ എന്ന് സഹായ മെത്രാൻമാർ ചിന്തിക്കണം എന്നും സിൻഡിലെ മെത്രാന്മാർ ആഞ്ഞടിച്ചു .

publive-image

എന്നാൽ എറണാകുളം രൂപതയിലെ വൈദികരിൽ തന്നെ ഭിന്നാഭിപ്രായമായി . തുടക്കത്തിൽ വിമത വിഭാഗത്തിൽ കൂടുതൽ വൈദികർ ഉണ്ടായിരുന്നുവെങ്കിലും സിനഡ് സപ്പോർട്ട് ലഭിക്കാതെ വന്നപ്പോൾ വൈദികർ ഒന്നടക്കം പിന്മാറുക ആയിരുന്നു .മാത്രമല്ല കാർഡിനാൾ അറിയാത്ത ഒരു വിഷയത്തിൽ അദ്ദേഹത്തെ അഴിമതിക്കാരനായി ചിത്രീകരിക്കാൻ ഉള്ള ശ്രമത്തെ ഇവർ എതിർക്കുകയും ചെയ്യുന്നു .

syro malabar sabha
Advertisment