കരുവന്നൂര്‍ : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ആരോപണവിധേയരായവരെ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകളെ പരിഹസിച്ച് മുന്‍ എംഎല്‍എ വി ടി ബല്‍റാം. ‘ഇത്രേം വലിയ ശിക്ഷയൊന്നും വേണ്ടായിരുന്നു’ എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള വിടി ബല്‍റാമിന്റെ പരിഹാസം.
ബാങ്ക് തട്ടിപ്പില്‍ ഉള്‍പ്പെട്ട ആറു പാര്‍ട്ടി അംഗങ്ങള്‍ക്കുമെതിരെ കടുത്ത നടപടി തന്നെയുണ്ടാകുമെന്ന് സിപിഐഎം നേരത്തെ അറിയിച്ചിരുന്നു. ഇവരെ സിപിഐഎമ്മിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് തന്നെ പുറത്താക്കിയേക്കുമെന്നാണ് വിവരം.