Advertisment

പണമുണ്ടാക്കാനുള്ള മാര്‍ഗമായി ഞാന്‍ ഒരിക്കലും എഴുത്തിനെ കണ്ടിട്ടില്ല...കൊടിയുടെ നിറം നോക്കി ബന്ധങ്ങള്‍ ഉണ്ടാക്കുന്ന എഴുത്തുകാരനല്ല താനല്ലെന്ന് കഥാകൃത്ത് ടി പത്മനാഭന്‍

New Update

കൊച്ചി: എല്ലാം തുറന്നു പറയുന്ന കഥാകഥന രീതിയോട് തനിക്ക് യോജിക്കാനാവില്ലെന്ന് കഥാകൃത്ത് ടി പത്മനാഭന്‍. കൃതി അ്ന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ എഴുത്തും ജീവിതവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'പണമുണ്ടാക്കാനുള്ള മാര്‍ഗമായി ഞാന്‍ ഒരിക്കലും എഴുത്തിനെ കണ്ടിട്ടില്ല.

Advertisment

publive-image

തുറന്നെഴുതുന്നു എന്നു പറയുന്നവര്‍ പുസ്തകം വിറ്റ് ലക്ഷങ്ങള്‍ ഉണ്ടാക്കാനായി കച്ചകെട്ടി ഇറങ്ങിയവരാണ്. അത്തരം എഴുത്തുകാരുടെ മുന്നില്‍ പുസ്തകപ്രസാധകര്‍ ക്യൂ നില്‍ക്കും. എനിക്ക് ചില കഥകളെക്കുറിച്ച്‌ പറയാന്‍ നാണമാണ്. അത്രയും അരോചകമാണ് അവ,' പത്മനാഭന്‍ പറഞ്ഞു.

എഴുതിതുടങ്ങിയിട്ട് വര്‍ഷം എഴുപതായി. ഒരു വരിപോലും അശ്ലീലം എഴുതിയിട്ടില്ല. പ്രണയം എന്നത് ഒരു എഴുത്തുകാരന് എന്നും പ്രമേയമാണ്, എന്നാല്‍ പ്രണയത്തെ അതിന്റെ ഊഷ്മളത നഷ്ടപ്പെടുത്താതെ സൂക്ഷിക്കാനാണ് തന്നിലെ എഴുത്തുകാരന്‍ ശ്രമിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കൊടിയുടെ നിറം നോക്കി ബന്ധങ്ങള്‍ ഉണ്ടാക്കുന്ന എഴുത്തുകാരനല്ല താന്‍. അരുതാത്തത് കാണുമ്പോള്‍ പ്രതികരിക്കും, അതുപോലെ തന്നെ നല്ലകാര്യങ്ങളെ പ്രശംസിക്കാനും മടി കാണിക്കാറില്ല.

t padmanabhan
Advertisment